ആ പ്രണയം ഇപ്പോഴില്ല; ആരെന്ന് വിവാഹത്തിന്റെ അന്ന് വെളിപ്പെടുത്തും: അനുഷ്ക

PTI4_10_2017_000178B
SHARE

തനിക്കൊരു പ്രണയമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി നടി അനുഷ്ക ഷെട്ടി. എന്നാൽ ആ വ്യക്തിയുടെ പേര് വെളിപ്പെടുത്താൻ നടി തയ്യാറായില്ല. ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്.

‘2008ലാണ് ഞാൻ പ്രണയത്തിലാകുന്നത്. വളരെ മനോഹരമായ ഒരു ബന്ധത്തിലായിരുന്നു. പക്ഷേ ആ വ്യക്തി ആരാണെന്ന് എനിക്ക് പറയാൻ കഴിയില്ല, കാരണം ഇത് വളരെ വ്യക്തിപരമായ കാര്യമാണ്. ഇപ്പോഴും ഞങ്ങൾ ഒരുമിച്ചായിരുന്നെങ്കിൽ ഞാൻ അദ്ദേഹം ആരാണെന്ന് പറഞ്ഞേനെ. ആ ബന്ധം ഒരുപാട് മുന്നോട്ട് പോയില്ല.’

‘ഞങ്ങൾ രണ്ടുപേരും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു അത്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അത് ഇപ്പോഴും വളരെ മാന്യമായ ഒരു ബന്ധമായി മനസിലുണ്ട്. എന്നാൽ ഞാൻ വിവാഹം കഴിക്കുന്ന ദിവസം അത് വെളിപ്പെടുത്തും.’–അനുഷ്ക പറഞ്ഞു.

പ്രഭാസുമായുള്ള ഗോസിപ്പുകളെ കുറിച്ചും അനുഷ്ക സംസാരിച്ചു. തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് എന്നാണ് അനുഷ്ക പ്രഭാസിനെ വിശേഷിപ്പിച്ചത്. ‘കഴിഞ്ഞ 15 വർഷത്തിലധികമായി പ്രഭാസിനെ അറിയാം. രാവിലെ മൂന്ന് മണിക്ക് വേണമെങ്കിലും എനിക്ക് വിളിക്കാവുന്ന സുഹൃത്ത്. ഞങ്ങൾ രണ്ടുപേരും വിവാഹിതരുമല്ല, സ്‌ക്രീനിൽ നല്ല ജോഡികളുമാണ് എന്നതാണ് എല്ലാത്തിന്റേയും കാരണം. ഞങ്ങൾ രണ്ടുപേരും തമ്മിൽ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ, ഈ സമയമാകുമ്പോഴേക്കും അത് പുറത്താകുമായിരുന്നു. പരസ്പരം പ്രണയത്തിലാണെങ്കിൽ അത് മറച്ചുവയ്ക്കാൻ ആഗ്രഹിക്കാത്ത ആളുകളാണ് ഞങ്ങൾ രണ്ടു പേരും.’– അനുഷ്ക പറഞ്ഞു.

നടിയുടെ വിവാഹവുമായി ബന്ധപ്പെട്ടും കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. സംവിധായകൻ പ്രകാശ് കോവേലമുഡിയെ വിവാഹം കഴിക്കുന്നുവെന്നും ഇരുവരും ഏറെ നാളായി പ്രണയത്തിലാണെന്നുമായിരുന്നു വാർത്ത. എന്നാൽ ഇത്തരം ഗോസിപ്പുകളെയെല്ലാം അനുഷ്ക തള്ളിക്കളഞ്ഞിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...