ഞൊടിയിടയിൽ സുന്ദരിയായി സമീറ; വൈറലായി മേക്കോവർ വിഡിയോ

sameera-reddy
SHARE

ഒരുകാലത്ത് ബോളിവുഡിലും തമിഴിലും തെലുങ്കിലുമൊക്കെയായി തിളങ്ങിയിരുന്ന നായികയാണ് സമീറ റെഡ്ഡി. വിവാഹിതയായി, കുഞ്ഞുങ്ങളായ ശേഷം സിനിമയില്‍ നിന്നു വിട്ടുനിൽക്കുകയാണ് താരം. എങ്കിലും സോഷ്യൽ മീഡിയയിലൂടെ സമീറ കുടുംബത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. 

പ്രസവശേഷം അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചും വിഷാദാവസ്ഥയെ കുറിച്ചുമെല്ലാം താരം ആരാധകരുമായി പങ്കുവച്ചിരുന്നു.  വിഷാദത്തിൽ നിന്ന് കരകയറിയ ശേഷം സമീറയെ കാത്തിരുന്നത് ബോഡി ഷെയിമിങ്ങായിരുന്നു. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് വാക്കുകള്‍ കൊണ്ട് തന്നെ കുത്തിനോവിച്ചതെന്നും സമീറ വെളിപ്പെടുത്തിയിരുന്നു. 

ഇപ്പോഴിതാ താരത്തിന്റെ മേക്കപ്പ് വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഞൊടിയിടയിൽ പ്രായം ചെന്ന രൂപത്തിൽ നിന്ന് യുവസുന്ദരിയാവുകയാണ് സമീറ. സിമ്പിൾ മേക്കപ്പിൽ വലിയ മാറ്റങ്ങൾ വരുത്താം എന്നാണ് താരം പറയുന്നത്. മനോഹരമായ വിഡിയോ കാണാം;  

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...