'പഴയതെങ്കിലും പുതിയ രീതി പിന്തുടരാം'; കൊറോണക്കെതിരെ പ്രിയങ്കയുടെ 'നമസ്തേ' വിഡിയോ

priynkanamsthe
SHARE

ലോകം മുഴുവൻ കോവിഡ് ഭീതിയിൽ തികഞ്ഞ ജാഗ്രതയിലാണ് മുന്നോട്ട് പോകുന്നത്. പ്രതിരോധ മാര്‍ഗങ്ങള്‍ എല്ലാ രാജ്യങ്ങളും നിർദ്ദേശിക്കുന്നുമുണ്ട്. ഹസ്‍തദാനം ചെയ്‍തും ആലിംഗനം ചെയ്‍തുമൊക്കെ അഭിവാദ്യം ചെയ്യുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രമുഖരാണ് രംഗത്ത് വന്നിരിക്കുന്നത്. ഇക്കൂട്ടത്തിൽ ബോളീവുഡ് താരം പ്രയങ്ക ചോപ്രയുടെ നമസ്തേ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.,

പ്രിയങ്ക മിക്ക വേദികളിലും നമസ്തേ പറഞ്ഞ് മുൻപ് തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ഓസ്‍കര്‍ റെഡ് കാര്‍പ്പറ്റില്‍ പോലും പ്രിയങ്ക ചോപ്ര നമസ്‍തെ പറഞ്ഞായിരുന്നു അഭിവാദ്യം ചെയ്‍തത്. ഈ ഫോട്ടോകളുടെ മൊണ്ടാഷും പങ്ക് വച്ചാണ് താരത്തിൻറെ ആഹ്വാനം. ഭര്‍ത്താവ് നിക്ക് ജൊനാസിനെ നമസ്‍തെ പറയാൻ പഠിപ്പിക്കുന്ന പ്രിയങ്കയുടെ ഫോട്ടോകളും മുൻപ് വൈറലായിരുന്നു.

ലോകമെങ്ങും മാറുമ്പോള്‍ പഴയതെങ്കിലും പുതിയ ഒരു രീതി പിന്‍തുടരാനാണ് പ്രിയങ്ക കുറിച്ചിരിക്കുന്നത്. എല്ലാവരെയും സുരക്ഷിതരാക്കൂവെന്നും താരം കുറിക്കുന്നു.. .പ്രയങ്കയുടെ വിഡിയോയ്ക്ക മികച്ച പിൻതുണയാണ് ലഭിക്കുന്നത്

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...