കോവിഡ്: പോരാട്ടത്തിൽ പങ്കുചേർന്ന് മോഹന്‍ലാലും; സംശയങ്ങൾക്ക് ഡോക്ടറുടെ മറുപടി; വിഡിയോ

mohanlal
SHARE

ലോകമെമ്പാ‍ടും കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കുചേര്‍ന്ന് മോഹൻലാലും. രോഗത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്താനായി എറണാകുളം മെഡിക്കൽ കോളജിലെ കൊറോണ കൺട്രോൾ നോഡൽ ഓഫിസറും ശ്വാസകോശരോഗ വിഭാഗം മേധാവിയുമായ ഡോ. ഫത്താഹുദീനും ഒപ്പം ചേരുന്നുണ്ട്. ഡോക്ടറോട് മോഹൻലാൽ സംശയങ്ങൾ ചോദിക്കുകയും അതിന് അദ്ദേഹം ഉത്തരം നൽകുകയും ചെയ്യുന്നതാണ് വിഡിയോയിൽ. മോഹൻലാൽ നേതൃത്വം നൽകുന്ന വിശ്വശാന്തി ഫൗണ്ടേഷനാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്.‌

"ഭീതിയല്ല വേണ്ടത്, പകരം രോഗത്തെ തടയാനുള്ള മുൻകരുതലാണ്. ലോകാരോഗ്യസംഘടന ജീവനു ഭീഷണിയായ ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ, വൈറസിനെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം, അതിനു നമ്മൾ സ്വീകരിക്കേണ്ട നിർദേശങ്ങൾ എന്തൊക്കെയാണ്, പാലിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നതാണ് ചിന്തിക്കേണ്ടത്" വിഡിയോയിൽ മോഹന്‍ലാൽ പറയുന്നു. 

കൊറോണ വൈറസ് പകരുന്നതെങ്ങനെ, എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെ, ശരീരത്തിൽ നിന്ന് പൂർണമായി ഇല്ലാതാക്കാനാവുമോ തുടങ്ങി നിരവധി സംശയങ്ങൾ മോഹൻലാൽ ഡോക്ടറിനോടു ചോദിക്കുന്നുണ്ട്. ഇവയ്ക്കെല്ലാം ഡോക്ടർ ഉത്തരങ്ങളും നൽകുന്നുണ്ട്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...