‘ഇതാണ് എന്റെ ചിപ്പി’; പൊങ്കാലയ്ക്കിടെ ഭാര്യയെ ചേർത്തുനിർത്തി ഭീമൻ രഘു; വിഡിയോ

bheeman-web
SHARE

ചിപ്പി, ഉഷ, സീമ ജി. നായർ എന്നിവർക്കൊപ്പം ആറ്റുകാൽ പൊങ്കാല ഉത്സവത്തിൽ ഇത്തവണ താരമായത് ഒരു നടനായിരുന്നു. ഭീമൻ രഘു. അപ്രതീക്ഷിതമായി താരത്തെ കണ്ട ആരാധകര്‍ക്ക് ആവേശം. ഒപ്പം നിന്നും അടുത്തുനിന്നും സെൽഫി എടുത്ത് ആരാധകർ ഭീമൻ രഘുവിനെ വളഞ്ഞു.

ഭീമൻ രഘുവിനെ കണ്ട ആവേശത്തിലും ആരാധകർക്ക് ചോദിക്കാനുള്ളത് പൊങ്കാലയിലെ സ്ഥിരം താരമായ ചിപ്പിയെക്കുറിച്ചായിരുന്നു. ചിപ്പി എത്തിയോ രഘു സാറേ എന്നായിരുന്നു ഒരാരാധികയുടെ ചോദ്യം. 

‘ചിപ്പി ഉണ്ടോ എന്നറിയില്ല. ഞാൻ കണ്ടില്ല. എന്റെ ചിപ്പിയെ വേണമെങ്കിൽ വിളിക്കാം. ആ ചിപ്പി ഇവിടെയുണ്ട്.’–സ്വതസിദ്ധമായ ശൈലിയിൽ ഭാര്യ സുധയെ ഭീമൻ രഘു അരികിലേയ്ക്ക് വിളിച്ചു. ഇതാണ് തന്റെ ചിപ്പിയെന്ന് പറഞ്ഞ് ആരാധകരെ പരിചയപ്പെടുത്തി. 

യഥാർഥ ചിപ്പി ഇത് അറിയേണ്ടെന്നും അറിഞ്ഞാൽ തന്നെ തല്ലുമെന്നും തമാശയായി സുധ പറഞ്ഞു. ഇതാദ്യമായാണ് ആറ്റുകാലിൽ പൊങ്കാല ഇടാൻ സുധ എത്തുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...