രാമലീല മനസിൽ കണ്ടത് ദേശീയരാഷ്ട്രീയം; അപ്പോൾ മോദി വന്നു; പിന്നെ ഇങ്ങനെയായി: സച്ചി

dileep-sachy-ramaleela
SHARE

തിരക്കഥാക്കൃത്തിന്റെ കുപ്പായത്തിൽ നിന്നും സംവിധായകന്റെ വേഷത്തിലെത്തിയപ്പോഴും മലയാള സിനിമക്ക് ലാഭം മാത്രം സമ്മാനിച്ച വ്യക്തിയാണ് സച്ചി. ഇപ്പോൾ തിയറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന അയ്യപ്പനും കോശിയും  ഇങ്ങേയറ്റത്തെ ഉദാഹരണമാണ്. സിനിമാ ജീവിതത്തിലെ മാറ്റങ്ങളെ കുറിച്ചും കാഴ്ചപാടുകളെ കുറിച്ചും സച്ചി മനോരമ ന്യൂസ് നേരേ ചൊവ്വേയിൽ മനസ് തുറന്നു.

പണം വാരി ചിത്രങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്യുമ്പോഴും മനസിലുള്ളത് ഇത്തരം സിനിമകളെ അല്ലെന്ന് സച്ചി തുറന്നു പറയുന്നു. പണം മുടക്കുന്നവർക്ക് അത് തിരികെ ലഭിക്കണം എന്ന ചിന്തയാണ് വാണിജ്യസിനിമകൾക്കൊപ്പം തുടരാൻ പ്രേരിപ്പിക്കുന്നത്. മുടക്ക് മുതൽ തിരികെ ആഗ്രഹിക്കാത്ത ഒരു നിർമാതാവ് വന്നാൽ അത്തരത്തിലൊരു സിനിമ ചെയ്യുമെന്നും അതൊരു രാഷ്ട്രീയ സിനിമ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാമലീല സച്ചിയുടെ രാഷ്ട്രീയമായിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ.

‘ഒരിക്കലുമല്ല. രാമലീല എന്റെ രാഷ്ട്രീയചിന്ത പറയുന്ന സിനിമയല്ല. ആ സിനിമയിലെ ചില ഡയലോഗുകൾ ഒരുപാട് പേരെ വേദനിപ്പിച്ചതായി കേട്ടു. ദുശീലങ്ങളുണ്ടോ എന്ന് ചോദിക്കുന്ന ഒരു സീനിൽ ഉണ്ടായിരുന്നു. ഇപ്പോൾ നിർത്തി അതു കമ്മ്യൂണിസം ആണെന്ന് പറയുന്ന സീനൊക്കെ ചിലരെ വേദനിപ്പിച്ചിരുന്നു. ഞാൻ ഒരു ഇടതുവിമർശകനൊന്നുമല്ല. ഇപ്പോൾ നടക്കുന്ന ചില കാര്യങ്ങളിൽ അവരോട് യോജിപ്പുണ്ട്. അതുപോലെ ചില കാര്യങ്ങളിൽ രൂക്ഷവിമർശനവുമുണ്ട്. കോളജിൽ പഠിക്കുമ്പോൾ ഒരു രണ്ടാംവർഷം വരെ ഞാൻ എസ്എഫ്ഐ ആയിരുന്നു. പിന്നെ നിർത്തി. ലോ കോളജിൽ പോലും എനിക്ക് രാഷ്ട്രീയം ഉണ്ടായിരുന്നില്ല.

ഇൗ രാമലീല സത്യം പറഞ്ഞാൽ േകരള രാഷ്ട്രീയം പറയുന്ന ഒരു സിനിമ ആയിരുന്നില്ല ആദ്യം. ദേശീയ രാഷ്ട്രീയം പറയുന്ന സിനിമ ആയിരുന്നു.ഇതിനായി ഞാൻ 25 ദിവസം ഡൽഹിയിൽ പോയി താമസിക്കുകയും പലരുമായി സംസാരിക്കുകയുമൊക്കെ ചെയ്തതാണ്. ഒരു യുവ എംപി ഹിന്ദിയിലൊക്കെ പാർലമെന്റിൽ സംസാരിക്കുന്ന തരത്തിലാണ് ആദ്യമൊക്കെ കഥ ഉണ്ടായിരുന്നത്. അപ്പോഴാണ് ദേശീയ രാഷ്ട്രീയം തന്നെ മാറുന്നത്. ബിജെപിയും മോദിയും അധികാരത്തിൽ വന്നു എല്ലാം ആകെ മാറി. പിന്നീടാണ് രാമലീല കേരള രാഷ്ട്രീയത്തിലേക്ക് മാറ്റുന്നത്.’ സച്ചി പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...