‘മര്യാദയ്ക്ക് പെരുമാറണം; ചിത്രങ്ങൾ എടുക്കരുത്’; കയര്‍ത്ത് സാമന്ത; വിഡിയോ

samantha-angry
SHARE

തെന്നിന്ത്യന്‍ സിനിമകളില്‍ ഏറെ താരമൂല്യമുള്ള നായികയാണ്  സാമന്ത അകിനേനി. നിരവധി ആരാധകരാണ് നടിക്കുള്ളത്. എന്നാൽ ആരാധകനോട് ദേഷ്യപ്പെടുന്ന സാമന്തയുടെ ദൃശ്യങ്ങൾ ആണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ അനുവാദമില്ലാതെ ക്ഷേത്ര സന്ദര്‍ശനത്തിനിടെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ച ആരാധകനോട് കയര്‍ക്കുന്ന താരത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത് . 

സുഹൃത്തുക്കള്‍ക്കൊപ്പമാണ് സാമന്ത ക്ഷേത്രദർശനത്തിനെത്തിയത്. ക്ഷേത്രത്തിന്റെ പടികള്‍ കയറുന്ന വേളയിലാണ്  ഒരാള്‍ പിറകെ ഓടിവരികയും ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമം നടത്തുകയും ചെയ്തത്. 'നോക്കൂ, മര്യാദയ്ക്ക് പെരുമാറണം, എന്റെ ചിത്രങ്ങള്‍ എടുക്കരുത്'. സാമന്ത അയാൾക്ക് താക്കീത് നൽകുന്നു. വിഡിയോ കാണാം:

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...