'എനിക്ക് പൃഥ്വിരാജിനേം ബിജു മേനോനേം അറിയാം, നീ ഏതാടാ? '; പിഷാരടി വക സെൽഫ് ട്രോൾ

pisharody-web
SHARE

അമ്മയ്‌ക്ക്‌ പൃഥ്വിരാജിനെ അറിയാമോ..?

ഇല്ല.

ബിജു മേനോനെ അറിയാമോ?

ഇല്ല.

ഏത്‌ സിനിമക്ക്‌ വേണ്ടിയാണ്‌ ഈ പാട്ട്‌ പാടിയത്‌ എന്നറിയുമോ?

ഇല്ല. എന്റെ ആണോ?

അയ്യപ്പനും കോശിയും’ സിനിമയിലൂടെ ഹിറ്റായി മാറിയ നഞ്ചിയമ്മയുടെ ഈ ഡയലോഗ് അനുകരിച്ച് രമേഷ് പിഷാരടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം വൈറലാകുന്നു. പ്രായമായൊരു സ്ത്രീയോടൊപ്പം സംസാരിച്ചിരിക്കുന്ന പിഷാരടിയുടെ ഫോട്ടോയ്ക്ക് നൽകിയ അടിക്കുറിപ്പാണ് തമാശ നിറയ്ക്കുന്നത്.

‘എനിക്ക് പ്രിഥ്വിരാജ് ആരാണെന്നും അറിയാം; ബിജു മേനോൻ ആരാണെന്നും അറിയാം, നീ ഏതാടാ,” എന്നാണ് പിഷാരടി ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. ഫോട്ടോയ്ക്ക് നിരവധി കമന്റുകളും വന്ന് കഴിഞ്ഞു.

സിനിമ സൂപ്പർ ഹിറ്റാകുന്നതിന് മുന്നേ ഹിറ്റായതാണ് നഞ്ചിയമ്മയും അവരുടെ പാട്ടും. പൃഥ്വിരാജും ബിജുമേനോനും അഭിനയിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയാണ് നഞ്ചിയമ്മയും അവരുടെ പാട്ടും വൈറലായത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...