‘വെറുപ്പിന്‍റെ പ്രചാരകരാകല്ലേ..’; പാട്ടില്‍ രാഷ്ട്രീയവും എയ്ത് വിജയ്; വന്‍ വരവേല്‍പ്: വിഡിയോ

vijay-kutti-song
SHARE

പുറത്തിറങ്ങി നിമിഷങ്ങൾ െകാണ്ട് ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരിക്കുകയാണ് വിജയ് ചിത്രം മാസ്റ്ററിലെ പാട്ട്. ‘ലെറ്റ് മീ സിങ് എ കുട്ടി സ്റ്റോറി..’ എന്ന് തുടങ്ങുന്ന വരികൾ വിജയ് തന്നെയാണ് പാടിയിരിക്കുന്നത്. വിജയ് പാടിയ പാട്ടുകളുടെ പട്ടികയിൽ മികച്ചതെന്ന് ആരാധകരും പ്രശംസിക്കുകയാണ് ഇൗ ഇംഗ്ലീഷ് വാക്കുകൾ നിറഞ്ഞ ഗാനത്തെ. ബിജെപി പ്രതിഷേധങ്ങൾക്കും വേട്ടയാടലുകൾക്കും പാട്ടിന് ഇടയിലൂടെ താരം മറുപടിയും നൽകുന്നുണ്ട് എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ‘വെറുപ്പിന്‍റെ പ്രചാരകരാകല്ലേ..’ എന്ന വരികളടക്കം ചൂണ്ടിക്കാട്ടിയാണ് ഇത്.

ഈയിടെ ചര്‍ച്ചയായ സെല്‍ഫി അടക്കം മറ്റൊരു രൂപഭാവത്തില്‍ പാട്ടില്‍ കടന്നെത്തുന്നു. വിദ്യാഭ്യസ രംഗത്തെ അഴിമതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നുതെന്നും ചിത്രത്തില്‍ ഒരു പ്രൊഫസറുടെ വേഷത്തിലാകും വിജയ്എത്തുന്നത് എന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വിഡിയോ കാണാം.

സൂപ്പർഹിറ്റ് ചിത്രം കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ‘മാസ്റ്റര്‍’. വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വിജെ രമ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സത്യന്‍ സൂര്യനാണ്. ഡല്‍ഹി, കര്‍ണാടക, ചെന്നൈ എന്നിവിടങ്ങളാണ് ഷൂട്ടിംഗ് ലൊക്കേഷനുകള്‍.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...