‘മാറ്റങ്ങളോടെ’ തിരിച്ചെത്തി രശ്മി സോമന്‍; ‘മനോഹരമായി കരയുന്ന സ്ത്രീ’യെന്ന് റിമി

reshmi-soman
SHARE

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് രശ്മി സോമൻ. ഒരു നീണ്ട ഇടവേളയ്ക്കുശേഷം അഭിനയരം​ഗത്ത് തിരിച്ചെത്തിയിരിക്കുകയാണ് താരം. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘അനുരാ​ഗം’ എന്ന സീരിയലിലൂടെയാണ് വീണ്ടും പ്രേക്ഷകഹൃദയങ്ങൾ കീഴടക്കാൻ രശ്മി എത്തിയിരിക്കുന്നത്. ഈ സീരിയലിലെ അഭിനേതാക്കളാണ് സൂപ്പർഹിറ്റ് റിയാലിറ്റി ഷോയായ ഒന്നും ഒന്നും മൂന്നിന്റെ പുതിയ എപ്പിസോഡിൽ അതിഥികളായി എത്തിയത്.

രശ്മിയുമായുള്ള സൗഹൃദം പുതുക്കാന‍ായതിന്റെ സന്തോഷത്തിലായിരുന്നു അവതാരക റിമി ടോമി. മഴവിൽ മനോരമയിലെ ‘വെറുതെ അല്ല ഭാര്യ’ എന്ന റിയാലിറ്റി ഷോയുടെ ഭാഗമായിരിക്കുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. അന്ന് റിമിയുടെ വീട്ടിൽ വന്നതും ഒന്നിച്ച് സിനിമയ്ക്ക് പോയതുമായ ഓർമകൾ ഇരുവരും പങ്കുവച്ചു. ‘കട്ടച്ചങ്കുകൾ’ ആയിരുന്നു എന്നാണ് രശ്മി പറയുന്നത്. എന്നാൽ പിന്നീട് പരസ്പരം കാണാൻ സാധിച്ചില്ല. അങ്ങനെ വർഷങ്ങൾക്കുശേഷമാണ് വീണ്ടും ഇരുവരും കാണുന്നത്.

മനോഹരമായി കരയുന്ന ഒരു സ്ത്രീയുണ്ടോ എന്നു ചോദിച്ചാൽ രശ്മി എന്നാണ് ഉത്തരമെന്ന് റിമി. 5 വർഷം മുൻപ് കണ്ട രശ്മിയിൽ നിന്ന് ഒരുപാട് മാറിപ്പോയെന്നും ഇപ്പോൾ ഒരുപാട് സംസാരിക്കുന്നുണ്ടെന്നും റിമി പറഞ്ഞു. അതിന്റെ കാരണം രശ്മി തുറന്നു പറയുകയും ചെയ്തു. ‘‘എന്റെ ഏട്ടൻ നന്നായി സംസാരിക്കും. അപ്പോൾ നമ്മൾ പിടിച്ചു നിൽക്കണ്ടേ. ഒരാൾ കത്തിയെടുത്ത് വീശുമ്പോൾ അടുത്തയാൾ കത്തിയെടുത്ത് വീശണമല്ലോ’’- രശ്മി പറഞ്ഞു. സീരിയലിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജോൺ, നിമിഷിക എന്നിവരാണ് രശ്മിക്കൊപ്പം ‘ഒന്നും ഒന്നും മൂന്നിൽ’ എത്തിയത്.

എപ്പിസോഡ് കാണാൻ

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...