കറുത്ത ടീ ഷര്‍ട്ടും; അയഞ്ഞ ജാക്കറ്റും; ബോൾഡ് ലുക്കിൽ സണ്ണി ലിയോണ്‍

fashionshow-04-sunny-leone
SHARE

ആകാര വടിവിന് മോടി കൂട്ടുന്ന സ്ലിം ഫിറ്റ് വസ്ത്രങ്ങളാണ് ഫാഷന്‍ റാംപുകളിൽ കളം പിടിക്കാറ്. ഈ പൊതുധാരണയെ തെറ്റിക്കുന്നതായിരുന്നു മുംബൈയില്‍ നടന്ന ലാക്മേ ഫാഷൻ ഷോ. ഓവര്‍ സൈസ് ഡ്രസുകളോട് ഫാഷന്‍ ലോകത്തിനുള്ള പ്രിയം റാംപില്‍ പ്രകടമായി.

അണിയറയില്‍ നിന്ന് അരങ്ങത്തേക്ക്  വലിപ്പംകൂടിയ വസ്ത്രങ്ങള്‍ ധരിച്ചെത്തിയ ഓരോ മോഡലുകളും ഇന്ത്യന്‍ സ്ത്രീകളുടെ കരുത്തിന്റെ പ്രതീകമായി മാറുകയായിരുന്നു. 

ബോളിവുഡ് താരങ്ങളായ സണ്ണി ലിയോണും, രാകുല്‍ പ്രീത് സിങ്ങും, നേഹ ധൂപിയയും ലോകോത്തര ഫാഷന്‍ ഡിസൈനര്‍മാര്‍ തയ്യാറാക്കിയ വസ്ത്രങ്ങളില്‍ കൂടുതല്‍ സുന്ദരികളായി. കറുത്ത ടീ ഷര്‍ട്ടും, അയഞ്ഞ ജാക്കറ്റും, അതിമനോഹരമായ ബൂട്ട്‌സും സണ്ണി ലിയോണിന്റെ ബോള്‍ഡ് ലുക്കിന് മാറ്റ് കൂട്ടി. 

അളകളവുകളുടെ സൗന്ദര്യ ശാസ്ത്രത്തെ തിരുത്തി എഴുതുന്ന, ഓവര്‍ സൈസ് വസ്ത്രങ്ങളെ കരുത്തിന്റെ പ്രതീകമായി കാണുന്ന യുവതലമുറയാണ് ഇന്ത്യയിലേതെന്ന് അജിയോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനീത് നായര്‍ പറഞ്ഞു. ലോകത്തിലെ മികച്ച ഡിസൈനര്‍മാര്‍ അണിനിരക്കുന്ന ലാക്‌മെ ഫാഷന്‍ വീക്കിന്റെ സമ്മര്‍ റിസോര്‍ട്ട് പതിപ്പ് ഫെബ്രുവരി 16ന് അവസാനിക്കും.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...