'ഭാര്യക്ക് ഉയരം കൂടുതലാണോ' എന്ന് കമന്റ്; ഹരീഷ് കണാരന്റെ മറുപടിക്ക് കയ്യടി; ചിത്രം

hareesh-kanaran
SHARE

പ്രണയദിനത്തിൽ പ്രിയപ്പെട്ടവരെ ആശംസിച്ചും പ്രിയപ്പെട്ടവർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുമാണ് പലരും സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്. ഇതാ കുടുംബചിത്രവുമായാണ് നടൻ ഹരീഷ് കണാരൻ എത്തിയത്. ‘കൂടുമ്പോൾ ഇമ്പം കൂടുന്നത് കുടുംബം, കൊച്ചു കുടുംബം’...എന്നായിരുന്നു ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്.  ഭാര്യ സന്ധ്യയെയും രണ്ട് മക്കളെയും ചിത്രത്തിൽ കാണാം.

‘ചേച്ചിക്ക് ഉയരം കൂടുതൽ ആണോ ചേട്ടാ’ എന്നായിരുന്നു ചിത്രത്തിനായി ഒരു പ്രേക്ഷകൻ നൽകിയ കമന്റ്. ഈ കമന്റിന് ഹരീഷ് കണാരൻ നൽകിയ മറുപടിയാണ് ഇപ്പോൾ ആരാധകർ  ഏറ്റെടുക്കുന്നത്. 

‘എന്നും ഉയരത്തിൽ നിൽക്കേണ്ടത് അവർ തന്നെ അല്ലെ’–ഇങ്ങനെയായിരുന്നു ഹരീഷിന്റെ മറുപടി. ഹരീഷ് ഒരു മാതൃകയാണെന്നും വിവാഹജീവിതത്തിലെ മഹത്തായ കാര്യമാണ് ഈ വാക്കുകളിലൂടെ വ്യക്തമാക്കിയതെന്നും ആരാധകർ പറയുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...