പൊതുവേദിയിൽ ലുങ്കിയുടുത്ത് തലക്കെട്ടുമായി വിജയ് ദേവരക്കൊണ്ട; ട്രോളും അഭിനന്ദനവും

vijay-devarakonda-new-look
SHARE

ദക്ഷിണേന്ത്യൻ താരം വിജയ് ദേവരക്കൊണ്ടയുടെ പുത്തൻ ലുക്ക് കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകർ. ലുങ്കിയുടുത്ത് തലയിൽ ഒരു തോർത്തു കെട്ടിയാണ് വേൾഡ് ഫെയ്മസ് ലൗവർ’ എന്ന പുതിയ സിനിമയുടെ പ്രീ റിലീസ് ഇവന്റിന്വിജയ് എത്തിയത്.

വിശാഖപട്ടണത്തു നടന്ന ഇവന്റ് സോഷ്യല്‍ ലോകത്ത് തരംഗമാവുകയും ചെയ്തു. ഇങ്ങനെയൊക്കെ വസ്ത്രം ധരിച്ചു വരണമെങ്കിൽ നല്ല ചങ്കൂറ്റം വേണം എന്നാണ് ആരാധകരുടെ അഭിപ്രായം. മാസ് കാണിക്കാൻ വേണ്ടിയൊരു മനുഷ്യൻ എന്നും വിശേഷിപ്പിക്കുന്നുണ്ട് ആരാധകര്‍. എന്നാൽ താരത്തിനെ ട്രോളുന്നവരും കുറവല്ല.

ഗീതാഗോവിന്ദം എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനും ലുങ്കി ധരിച്ച് വിജയ് എത്തിയിരുന്നു. വെള്ളയും കറുപ്പും നിറങ്ങളുള്ള ലുങ്കിയായിരുന്നു അന്ന് ധരിച്ചത്. ഫാഷൻ പരീക്ഷണങ്ങൾ കാരണം ബോളിവുഡ് താരം രൺവീർ സിങ്ങിനോട് വിജയ് ദേവരകൊണ്ടയെ പലരും ഉപമിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...