വിമാനത്തിൽ കയറാത്ത 100 കുട്ടികൾക്ക് സൗജന്യയാത്ര; വേറിട്ട സമ്മാനവുമായി സൂര്യ

suriyanew13-02
SHARE

തമിഴ് നടൻ സൂര്യ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സുരറൈ പോട്ര്. ചിത്രത്തിലെ പുതിയ ഗാനം വിമാനത്തിലാകും ലോഞ്ച് ചെയ്യുക. ഫെബ്രുവരി 13ന് സ്പൈസ് ജെറ്റ് ബോയിങ് 737 എയർ ക്രാഫ്റ്റിൽ ലോഞ്ച് ചെയ്യും. 

ഇനിയുമുണ്ട് പ്രത്യേകതകള്‍. കുട്ടികളായിരിക്കും ബോയിങ് വിമാനത്തിലെ അതിഥികൾ. വിമാനത്തിൽ ഇതുവരെ യാത്ര ചെയ്യാത്ത 100 കുട്ടികൾക്ക് മുന്നിലാകും ഗാനമെത്തുക. തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉപന്യാസ മത്സരം നടത്തിയിരുന്നു. അതിലെ വിജയികള്‍ക്കാണ് വിമാന യാത്രയ്ക്ക് അവസരം ലഭിക്കുന്നത്. 

മലയാള നടി അപർണ മുരളിയാണ് ചിത്രത്തിലെ നായിക. സൂര്യയുടെ 38ാം ചിത്രമാണിത്. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.  ഫെബ്രുവരി 21നാണ് ചിത്രത്തിലെ റീലീസ്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...