ധന്യയുടെ കൈപിടിച്ച് കട്ടയ്ക്ക് ഇങ്ങനെ നിൽക്കും; ജീവിതം പറഞ്ഞ് ജോൺ; വി‍ഡിയോ

dhanya-john-5
SHARE

ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും ഭാര്യയും നടിയുമായ ധന്യ മേരി വർഗീസ് തന്ന പിന്തുണയെക്കുറിച്ചും തുറന്നുപറഞ്ഞ് നടൻ ജോൺ. മഴവില്‍ മനോരമയിലെ 'അനുരാഗം' എന്ന് സീരിയലിന്റെ വിശേഷങ്ങളുമായി സഹതാരങ്ങൾക്കൊപ്പം 'ഒന്നും ഒന്നും മൂന്നിൽ' എത്തിയപ്പോളാണ് താരം മനസു തുറന്നത്. 

''അപ്രതീക്ഷിതമായി ജീവിതത്തില്‍ ഒരു തിരിച്ചടി ഉണ്ടായി. അതെല്ലാം നേരിട്ട് മുന്നോട്ടു വരികയാണ്. ഞങ്ങളുടെ ബിസിനസ് 10 വർഷമായി വിജയകരമായി പോവുകയായിരുന്നു. ഒരു പ്രൊജക്ട് 15 നില പൂർത്തിയായി. എല്ലാം പൂർണമാകാൻ നിൽക്കുമ്പോഴാണ് പ്രശ്നം ഉണ്ടായത്. അങ്ങനെ സംഭവിച്ചു പോയി.’

പല പുതിയ കാര്യങ്ങളും മനസ്സിലാക്കാൻ ഇങ്ങനെയൊരു തകർച്ച കാരണമായി. എല്ലാവരുടെ ജീവിതത്തിലും പ്രശ്നങ്ങളുണ്ടാകും. പല രീതിയിലായിരിക്കും അത് ഓരോരുത്തരേയും ബാധിക്കുക. സാമ്പത്തിക പ്രശ്നമാണ് താരതമ്യേന അതിൽ ഏറ്റവും ചെറുത്. അതൊക്കെ മറികടന്നു പോകാനുള്ള കരുത്ത് ദൈവകൃപ കൊണ്ട് ലഭിച്ചിട്ടുണ്ട്'', ജോൺ പറഞ്ഞു.‌

എങ്ങനെയാണ് ഈ പ്രതിസന്ധികളെ നേരിട്ടതെന്ന റിമിയുടെ ചോദ്യത്തിന് 'ധന്യയുടെ കൈപിടിച്ച് കട്ടയ്ക്ക് ഇങ്ങനെ നിൽക്കും' എന്നായിരുന്നു ജോണിന്റെ മറുപടി.  സീരിയലിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രശ്മി സോമൻ, നിമിഷിക എന്നിവരാണ് ജോണിനൊപ്പം ‘ഒന്നും ഒന്നും മൂന്നിൽ’ എത്തിയിരുന്നു.

അനുരാഗം ടീം ഭാഗമായ ‘ഒന്നും ഒന്നും മൂന്നി’ന്റെ  എപ്പിസോഡ് കാണാൻ അല്ലെങ്കിൽ മനോരമ മാക്സ് സന്ദര്‍ശിക്കുക. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...