സിനിമയുടെ ക്ലൈമാക്സ് രംഗമല്ല; 'വിജയ്' സെൽഫിയുടെ ആകാശ കാഴ്ച; വിഡിയോ

vijay-selfie-drone
SHARE

ഇന്ത്യ മുഴുവൻ തരംഗമായ ചിത്രമാണ് ആരാധകർക്കൊപ്പം വിജയ് എടുത്ത സെൽഫി. മാസ്റ്റർ സിനിമയുടെ നെയ്‌വേലിയിലെ ലൊക്കേഷനിൽവച്ചായിരുന്നു സെൽഫി എടുത്തത്. വിവാദമായ ആദായനികുതി റെയ്ഡിനു േശഷം മാസ്റ്റർ ലൊക്കേഷനിൽ തിരിച്ചെത്തിയ താരത്തെ കാണാൻ ആയിരങ്ങളാണ് തടിച്ചുകൂടിയത്.

വിജയ് തന്‍റെ കാരവാനിന് മുകളിൽ കയറിയാണ് ആരാധകർക്കൊപ്പം സെൽഫി എടുത്തത്. തമിഴ് സിനിമയിലെ മാസ് രംഗങ്ങളെപ്പോലും വെല്ലുന്ന കാഴ്ചകളാണ് നെയ്‌വേലിയിൽ അരങ്ങേറിയത്.

ഇപ്പോഴിതാ അതേ സെറ്റിൽ നിന്നുള്ള ഡ്രോൺ ഷോട്ട് വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറൽ. റെയ്ഡ് കഴിഞ്ഞ് രണ്ടാമത്തെ ദിനവും താരത്തെ കാണാൻ എത്തിയ ആരാധകരെ വിജയ് അഭിസംബോധന ചെയ്യുന്നത് വിഡിയോയിൽ കാണാം. ശങ്കർ സിനിമ കാണുന്ന വികാരത്തോടെയാണ് ഈ ദൃശ്യം കാണുന്നതെന്ന് ആരാധകർ പറയുന്നു. 

അതേസമയം ആദായ നികുതി  വകുപ്പിന്റെ ചോദ്യംചെയ്യലിന് ഹാജരാകാന്‍വിജയ് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതിനു ശേഷം ഹാജരാകാമെന്നു കാണിച്ച് വിജയുടെ അഭിഭാഷകന്‍ കത്ത് നല്‍കി. മൂന്നു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരാകണമെന്ന്  ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് നടപടി. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...