പൂച്ചപ്രേമവുമായി ഒരു ഹ്രസ്വചിത്രം; കയ്യടി നേടി 'കൂട്'

cart
SHARE

പൂച്ചയോടുള്ള പ്രണയം വ്യക്തമാക്കിയൊരു ഹ്രസ്വചിത്രം. കൂട് എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് യൂട്യൂബില്‍ മികച്ച അഭിപ്രായവുമായി മുന്നേറുന്നത്. കൊച്ചിക്കാരനായ വിഷ്ണു ആര്‍.മേനോനാണ് ചിത്രമൊരുക്കിയിരിക്കുന്നത്

മനുഷ്യനില്‍ തുടങ്ങുന്ന കഥയാണ് കൂട്.. പക്ഷെ പ്രധാന കഥാപാത്രം അഴകുള്ളൊരു പൂച്ചകുഞ്ഞാണ്,.. പൂച്ചയോടുള്ള സ്നേഹമില്ലായ്മയും സ്നേഹവും ലളിതമായി വിവരിക്കുന്നു. .മിണ്ടാപ്രാണിയെ വഴിയില്‍ ഉപേക്ഷിക്കരുതേ എന്ന സന്ദേശവും ഏഴ് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ ചിത്രത്തില്‍ നിന്ന് വായ്ച്ചെടുക്കാം പുച്ചക്കുഞ്ഞിന്റെ ഓരോ ചലനവും തന്‍മയത്തത്തോടെ ചിത്രീകരിച്ചിരിക്കുകയാണ് 

കൂടൊരുക്കാന്‍ വിഷ്ണുവിന് പിന്തുണമയുമായി ചലചിത്രരംഗത്തും ഹ്രസ്വചിത്രങ്ങള്‍ ഒരുക്കുന്നതിലും  മികവ് തെളിയിച്ച ഒരു പറ്റം ചെറുപ്പക്കാരുമുണ്ട്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...