ഓസ്കര്‍ വാരിയ ‘പാരസൈറ്റ്’ വിജയ് ചിത്രത്തിന്റെ കോപ്പിയെന്ന് ആരാധകവാദം

parasite-vijay-movie
SHARE

നാല് ഓസ്കറുകൾ നേടിയ കൊറിയൻ ചിത്രം പാരസൈറ്റ് വിജയ് ചിത്രത്തിന്റെ കോപ്പിയാണെന്ന് ആരാധകർ. മികച്ച തിരക്കഥ, വിദേശ ചിത്രം, സംവിധാനം, സിനിമ എന്നീ അവാർഡുകളാണ് പാരസൈറ്റ് നേടിയത്. എന്നാൽ ചിത്രത്തിന്റെ കഥ 1999ൽ പുറത്തിറങ്ങിയ വിജയ് ചിത്രം മിൻസാര കണ്ണായിൽ നിന്നും പ്രചോദനമുൾക്കൊണ്ടാതാണെന്നാണ് ആരാധകരുടെ വാദം.

നിർധനരായ ഒരു കുടുംബം സമ്പന്ന കുടുംബത്തിൽ കയറിപ്പറ്റുകയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പാരസൈറ്റിന്റെ പ്രമേയം. മിൻസാര കണ്ണായിൽ വിജയിയുടെ കഥാപാത്രം ധനികനാണെങ്കിലും നിർധനനാണെന്ന വ്യാജേന ഒരു സമ്പന്നകുടുംബത്തിൽ കയറിപ്പറ്റുകയും അവിടെ സംഭവിക്കുന്ന കാര്യങ്ങളുമാണ് മിൻസാര കണ്ണായുടെ പ്രമേയം.

ഖുശ്ബു, രംഭ, മൊണീക്ക സലീനോ എന്നിവരാണ് മറ്റ് പ്രധാനവേഷത്തിൽ എത്തുന്നത്. 19 വർഷം മുൻപേ പാരസൈറ്റിന് സമാനമായ പ്രമേയത്തിൽ സിനിമ ഇറക്കിയതിന് സംവിധായകൻ രവികുമാറിനെ അഭിനന്ദിക്കാനും ആരാധകർ മറന്നില്ല.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...