മെഗാസ്റ്റാർ കുടുംബത്തിലേക്ക് പുതിയ അതിഥി; 3.5 കോടിയുടെ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി

mammootty-dq-car
SHARE

വാഹനക്കമ്പക്കാരാണ് ഇൗ അച്ഛനും മകനും എന്ന് പലകുറി തെളിയിച്ചതാണ്. ഇപ്പോഴിതാ പുതിയ അതിഥിയെ കൂടി സ്വന്തമാക്കിയിരിക്കുകയാണ് മമ്മൂട്ടിയും ദുൽഖറും. ലാൻഡ് റോവറിന്റെ റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയാണ് 369 ഗ്യാരേജിലെ ഏറ്റവും പുതിയ വാഹനം. റേഞ്ച് റോവറിന്റെ ഉയർന്ന വകഭേദങ്ങളിലൊന്നായ ഓട്ടോബയോഗ്രഫിയുടെ ലോങ് വീൽബെയസ് പതിപ്പാണ് കൊച്ചിയിലെ ജാഗ്വർ ലാൻഡ് റോവർ ഡീലർഷിപ്പായ മൂത്തൂറ്റ് മോട്ടോഴ്സിൽ നിന്ന് ഇവർ സ്വന്തമാക്കിയത്. 4.4 ലീറ്റർ ഡീസൽ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 335 ബിഎച്ച്പ് കരുത്തുണ്ട്.

mammootty-dq-new-car

ഇരുവരുടേയും താൽപര്യ പ്രകാരം നിരവധി കസ്റ്റമൈസേഷനുകളും വരുത്തിയിട്ടുണ്ട്. 22 ഇഞ്ച് 9 സ്പ്ലിറ്റ് സ്പോക്ക് ഗാർക്ക് ഗ്രേ ഡയമണ്ട് ഫിനിഷ് അലോയ് വീലുകൾ, വിന്റേജ് ടാൻ സീറ്റുകൾ, വിന്റേജ് ടാൻ ഇന്റീയർ, 24 വേ ഹീറ്റഡ് ആന്റ് കൂൾഡും മസാജ് സൗകര്യങ്ങളുമുള്ള മുൻ സീറ്റുകൾ, എക്സ്ക്യൂട്ടീവ് പിൻ സീറ്റുകൾ, ലംബാർ മസാജിങ് സൗകര്യമുള്ള പിൻ സീറ്റുകൾ തുടങ്ങി നിരവധി കസ്റ്റമൈസേഷനുകളാണ് വാഹനത്തിൽ വരുത്തിയിരിക്കുന്നത്. ഏകദേശം 3.5 കോടി രൂപയാണ് വാഹനത്തിന്റെ ഓൺറോഡ് വില.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...