പ്രണയവും പ്രതികാരവും ജ്വലിച്ച് 'ഗൗരി'; പ്രണയവാരത്തിലെ മനോഹര കാവ്യം; വിഡിയോ

gauri
SHARE

പ്രണയവും പ്രണയ നഷ്ടവുമൊക്കെ ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിക്കാത്തവരായി ആരുമുണ്ടാവില്ല. പ്രണയനഷ്ടവും അതിൽ നിന്നുള്ള കരകയറലും വീണ്ടുമൊരു ജിവിതവും, എഴുതുന്ന വാക്കുകളേപ്പോലും ഈറനണിയിക്കുന്ന ആ വലിയ പ്രതിസന്ധി തുറന്നു കാട്ടുകയാണ് 'ഗൗരി'. 

പ്രണയവാരത്തിൽ റിലീസ് ചെയ്ത ഗൗരി മ്യൂസിക്കൽ ആൽബത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'ഒരാളെ വേണ്ടെന്നു വയ്ക്കുന്നത് അയാളുടെ മനസ്സാണ് അല്ലാതെ റീസൻസ് അല്ല' എന്ന് കാരണം തിരയാൻ ഒരു ജീവിതം ബാക്കി തന്ന് മടങ്ങുന്ന പ്രണയത്തിൻറ തീവ്രത തന്നെയാണ് 'ഗൗരിയെ' വ്യത്യസ്തമാക്കുന്നത്.

വേണിക്കു ശേഷം അക്കി വിനായക് സംവിധാനം ചെയ്യുന്ന മ്യൂസിക്കൽ ആൽബമാണിത്. ലിജോ ലോനപ്പൻ, ഗായത്രി, സൂര്യ കാന്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ആൽബത്തിന് ജോയ് ജിനിത്താണ് സംഗീതം നൽകിയിരിക്കുന്നത്. അനിൽ ഷാ, അമൃത ജയകുമാർ എന്നിവരാണ് ഗായകർ. ഇതിനകം ആൽബം സോഷ്യൽ മീഡിയയിൽ ട്രൻറിങ്ങാണ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...