റിമക്ക് അവാർഡ് നൽകിയത് ലിനിയുടെ ഭർത്താവ്; സദസ് എഴുന്നേറ്റു നിന്നു

Rima-Lini
SHARE

ലിനിയുടെ ഓര്‍മകളെ സാക്ഷിയാക്കി സജീഷെത്തി. മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള കഥാപാത്രത്തെ അവതരിപ്പിച്ച് പുരസ്‌കാരം നേടിയ റിമ കല്ലിങ്കലിന് അവാര്‍ഡ് നല്‍കാനായിരുന്നു ആ കൂടിക്കാഴ്ച‍. വൈറസിലൂടെ സിസ്റ്റര്‍ ലിനിയുടെ ഓര്‍മകളെ റിമ വീണ്ടും അനശ്വരയാക്കുകയായിരുന്നു. ലിനിയുടെ ഭര്‍ത്താവ് സജീഷ് തന്നെ അവാര്‍ഡ് നല്‍കാനെത്തിയത് വനിത ഫിലിം അവാര്‍ഡ് ചടങ്ങിലെ ധന്യ നിമിഷമായി. ‌

കേരളത്തെ മുഴുവന്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പ ബാധയുടെ പശ്ചാത്തലത്തില്‍ ആഷിക്ക് അബു ഒരുക്കിയ ചിത്രമായിരുന്നു വൈറസ്. നിപ്പാ കാലത്ത് മരിച്ച നഴ്സ് ലിനിയുടെ കഥാപാത്രമായാണ് റിമ എത്തിയത്. റിമ കല്ലിങ്കൽ അവതരിപ്പിച്ച കഥാപാത്രത്തില്‍ തന്‍റെ ലിനിയെ തന്നെയാണ് കണ്ടതെന്ന് സിനിമ കണ്ടിറങ്ങിയ ശേഷം സജീഷ് സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...