താരകുടുംബത്തിന്റെ ആരാധകൻ; മരണശേഷം ഉറ്റവർക്ക് 10 ലക്ഷം നൽകി രാം ചരൺ; വിഡിയോ

ram-charan-fan
SHARE

സിനിമാതാരങ്ങളോടുള്ള അടങ്ങാത്ത ആരാധന തെന്നിന്ത്യൻ സിനിമാലോകത്ത് പ്രസിദ്ധമാണ്. തിരിച്ചു താരങ്ങളും ആരാധകരെ ചേർത്ത് നിർത്താറുണ്ട്. എന്നാൽ ആരാധകരെ എല്ലാം അമ്പരപ്പിച്ച് സ്നേഹം നേടിയിരിക്കുകയാണ് തെലുങ്ക് സൂപ്പർ താരവും ചിരഞ്ജീവിയുടെ മകനുമായി രാം ചരണ്‍.

മരിച്ചുപോയ ആരാധകന്റെ കുടുംബത്തിന് വൻതുകയാണ് താരം നൽ്കിയിരിക്കുന്നത്. നൂർ അഹമ്മദ് എന്ന ആരാധകൻ കഴിഞ്ഞ ഡിസംബർ 8നാണ് മരിച്ചത്. മെഗാസ്റ്റാർ ചിരഞ്ജീവിയുടെ വലിയ ആരാധകനും ആരാധക കൂട്ടായ്മയുടെ ചുമതലക്കാരനുമായിരുന്നു നൂർ അഹമ്മദ്. 

മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന് സഹായമായി 10 ലക്ഷം രൂപയാണ് രാം ചരൺ നൽകിയത്. കുടുംബത്തെ നേരിട്ട് കണ്ടാണ് അദ്ദേഹം തുക കൈമാറിയത്. ഇൗ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. വിഡിയോ കാണാം. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...