പൃഥ്വി ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകനാകും; മോഹൻലാൽ: വിഡിയോ

prithvi-lal
SHARE

പൃഥ്വിരാജ് ഇന്ത്യയിലെ നമ്പർ വൺ സംവിധായകൻ ആകുമെന്ന് നടൻ മോഹൻലാൽ. സെറാ വനിതാ ഫിലിം അവാർഡ് വേദിയിൽ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മോഹൻലാൽ. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ പുരസ്കാരത്തിനാണ് മോഹന്‍ലാലിന് പുരസ്കാരം. 

മോഹൻലാലിന്റെ വാക്കുകൾ: ''ഒരുപാട് അഭിമാനം തോന്നുന്ന നിമിഷം. മലയാള സിനിമക്ക് ഒരുപാട് പ്രത്യേകതകൾ കൊണ്ടുവന്ന ചിത്രമായിരുന്നു ലൂസിഫർ. കേരളത്തിൽ മാത്രമല്ല, കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും ശ്രദ്ധിക്കപ്പെട്ട സിനിമയായി ലൂസിഫർ മാറി. വളരെ അപൂര്‍വ്വമായി സംഭവിക്കുന്ന കാര്യമാണത്. അത്തരത്തിലുള്ള സിനിമകളെടുക്കാനാണ് എല്ലാവരും പ്രയത്നിക്കുന്നത്. അതിൽ ചിലത് മാത്രം വൻ വിജയമായി മാറുന്നു. അതിന്റെ രഹസ്യം ആർക്കുമറിയില്ല. പക്ഷേ ആ രഹസ്യമറിയാവുന്നവർ ഒത്തുചേർന്നപ്പോൾ ലൂസിഫർ വലിയ വിജയമായി മാറി.

''ആന്റണി പെരുമ്പാവൂർ, മുരളി ഗോപി, പൃഥ്വിരാജ്. അതിന്റെ ഭാഗമായി ഞങ്ങളും. മഞ്ജു, ഷാജോൺ അവരൊന്നും ഇല്ലായിരുന്നില്ലെങ്കിൽ ആ സിനിമ ഇത്ര വലിയ വിജയമാകില്ലായിരുന്നു. കഥാപാത്രങ്ങൾക്ക് പറ്റിയ ആളുകളെയാണ് പൃഥ്വി തിരഞ്ഞെടുത്തത്. ഒരിക്കൽക്കൂടി പൃഥ്വിക്ക് അതിന് നന്ദി പറയുന്നു. ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകരിലൊരാളായി പൃഥ്വി ഉടൻ മാറും. ഹൃദയത്തിൽ നിന്ന് പറയുന്നതാണിത്. 

'ഒരുമിച്ചുള്ള അടുത്ത സിനിമ ഉടൻ ഞങ്ങളിൽ നിന്നുണ്ടാകും. ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. മലയാളസിനിമയെ വേറെ തലത്തിലേക്കുയർത്താൻ ലൂസിഫറിന് കഴിഞ്ഞു. അതിന് നിങ്ങളുടെ പിന്തുണയുണ്ടായിരുന്നു. ഇനിയും നിങ്ങളുടെ പിന്തുണ വേണം. എല്ലാ നല്ല സിനിമകള്‍ക്കും നിങ്ങളുടെ പിന്തുണ വേണം''- മോഹൻലാൽ പറഞ്ഞു.

പൃഥ്വിരാജിനെ സാക്ഷിയാക്കിയായിരുന്നു മോഹൻലാലിന്റെ മറുപടി പ്രസംഗം. വിഡിയോ കാണാം:

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...