മരത്തില്‍ വലിഞ്ഞ് കയറി സണ്ണി ലിയോണ്‍; വിഡിയോ ഏറ്റെടുത്ത് ആരാധകര്‍

sunny-leone
SHARE

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും വിഡിയോകളും ചിത്രങ്ങളും ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുക. അത്തരത്തിലൊരു വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സണ്ണി ലിയോണ്‍ മരം കയറുന്ന വിഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മരത്തിൽ കയറി ഒരു കൊമ്പിൽ ചാരിക്കിടന്ന് വിശ്രമിക്കുന്ന സണ്ണിയാണ് വിഡിയോയിൽ. നീ എന്താണ് ഈ ചെയ്യുന്നത്? മരത്തിനടുത്തേക്ക് നടന്ന സണ്ണിക്ക് നേരെ ആദ്യം ഉയർന്ന ചോദ്യമാണിത്. ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് ചോദ്യം ചോദിക്കുന്നത്. 'ഞാനീ മരം കയറുകയാണ്' സണ്ണി ഉത്തരം നൽകി.

സണ്ണിയെ പേടിപ്പിക്കാൻ കൂടെയുണ്ടായിരുന്നവർ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ താരം ഓരോ ചില്ലകളും ചവിട്ടികയറി. തുടർന്ന് ഒരു വശത്തേക്ക് ചാഞ്ഞ് നിൽക്കുന്ന കൊമ്പിൽ ചാരിക്കിടന്ന് വിശ്രമിക്കുകയാണ്. വിഡിയോക്ക് രസകരമായ കമന്റുകളാണ് ലഭിക്കുന്നത്.

View this post on Instagram

Climbing and hanging around!

A post shared by Sunny Leone (@sunnyleone) on

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...