‘കൊറോണയെ കൊല്ലാൻ ചൈനയിലേക്ക്’': രാഖി സാവന്തിന്റെ വിഡിയോക്കെതിരെ രോഷം

rakhi-sawanth
SHARE

സമൂഹമാധ്യമങ്ങളിലെ വിവാദ പരാമർശങ്ങളിലൂടെ വാർത്തകളിലിടംനേടിയ ബോളിവുഡ് താരമാണ് രാഖി സാവന്ത്. കൊറോണ പൊട്ടിപ്പുറപ്പെട്ട ഈ സമയത്തും തന്റെ സ്ഥിരം ശൈലിയുമായി എത്തിയിരിക്കുകയാണ് താരം. 'കൊറോണ വൈറസിനെ കൊല്ലാൻ' ചൈന സന്ദർശിക്കുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ചൈനയിലേക്കു പോകുന്നതിന്റെ വിഡിയോ അടക്കം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു കൊണ്ടാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിലൂടെ രാഖി പങ്കുവെച്ച വിഡിയോ വൈറലായിരിക്കുകയാണ്. ചൈനീസ് തൊപ്പിയും ധരിച്ച് വിമാനത്തിനുള്ളിലിരിക്കുന്ന വിഡിയോയാണ് രാഖി പങ്കുവെച്ചിരിക്കുന്നത്. കൊറോണ വൈറസിനെ കൊല്ലാൻ ചൈനയിലേക്ക് പോവുകയാണെന്നാണ് രാഖി പറയുന്നത്. സഹയാത്രികരുടെ നേരെ ക്യാമറ തിരിച്ച ശേഷം അവരെല്ലാം യോദ്ധാക്കളാണെന്നും അവർ ഒരുമിച്ച് മാരകമായ വൈറസിനെ ഇല്ലാതാക്കുമെന്നും രാഖി സൂചിപ്പിച്ചു. ഈ തമാശ സഹയാത്രികൻ അംഗീകരിക്കുന്നതും വിഡിയോയിൽ കാണാം.

പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്കു വേണ്ടി പ്രാർഥിക്കണമെന്നും ഇനി ആരെയും കൊറോണ ബാധിക്കില്ലെന്നും രാഖി പറയുന്നു. നാസയിൽ നിന്ന് പ്രത്യേകം ഓർഡർ ചെയ്ത മരുന്ന് തന്റെ പക്കലുണ്ടെന്നും അതിനാല്‍ കൊറോണ ഇല്ലാതാക്കാൻ എളുപ്പമാണെന്നും താരം പറയുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...