ഫോർഡിന്റെയും ഫെരാരിയുടെയും ഒാസ്കർ പോരാട്ടം

ford
SHARE

'ശബ്ദം' പ്രധാനകഥാപാത്രമാകുന്ന സിനിമയെന്ന് വിശേഷിപ്പിക്കാം ഫോഡ് വേഴ്സസ് ഫെരാരി എന്ന ചിത്രത്തെ. എഡിറ്റിങ്ങിനും ശബ്ദമിശ്രണത്തിനുള്ള പുരസ്കാരങ്ങള്‍ ഏറെയും സ്വന്തമാക്കിയ ചിത്രത്തിനുമുന്നില്‍ ഇനിയുള്ളത് ഓസ്കര്‍ മാത്രം.  

അറുപതുകളില്‍ തുടര്‍വിജയങ്ങളിലൂടെ ട്രാക്ക് കീഴടക്കിയ ഫെരാരിയെ തോല്‍പിക്കാന്‍, കരോള്‍ ഷെല്‍ബിയെയും ഡ്രൈവര്‍ കെന്‍ മൈല്‍സിനെയും കൂട്ടുപിടിച്ച്  ഹെന്‍‍റി ഫോഡ്  സെക്കന്‍ഡ് ഫോഡ് ജി ടി 40 എന്ന റേസിങ് കാര്‍ നിര്‍മിക്കുന്ന യഥാര്‍ഥ സംഭവമാണ് ചിത്രത്തിന് അടിസ്ഥാനം. സിനിമക്കായി  യഥാര്‍ഥ ഫോഡ് ഭാഗങ്ങള്‍ ഉപയോഗിച്ച്  ജിടി40 കാര്‍ നിര്‍മിച്ചെടുത്ത് ട്രാക്കിലിറക്കി ശബ്ദം റെക്കോര്‍ഡ് ചെയ്തു.  

25 മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലൈമാക്സിലെ റേസിങ് രംഗമാണ്  ചിത്രത്തിന്റെ ഹൈലൈറ്റ്. 1966ല്‍ ട്രാക്കിലിറങ്ങിയ അതേ  ഫോഡ് – ഫെരാരി കാറുകളുടെ എന്‍ജിന്‍ ശബ്ദവും മുഴക്കങ്ങളും ഗ്യാലറിയിലെ പതിനായിരങ്ങളുടെ ആരവങ്ങളും കൂടിചേരുമ്പോള്‍ തിയറ്ററുകള്‍ക്ക്  ഫ്രാന്‍സിലെ ലെ മാന്‍സ് റേസിങ് ട്രാക്കായി രൂപമാറ്റംസംഭവിക്കുന്നു. ഡോണ്‍ സില്‍വെസ്റ്ററിന്റെ നേതൃത്വത്തില്‍ 36 അംഗ സംഘമാണ് സൗണ്ട് എഡിറ്റിങ്, മിക്സിങ്, റെക്കോര്‍ഡിങ് വിഭാഗങ്ങളില്‍ അണിയറയില്‍ പ്രവര്‍ത്തിച്ചത്. ജെയിംസ് മന്‍ഗോള്‍ഡ് സംവിധാനം ചെയ്ത ചിത്രത്തില്‍ ക്രിസ്റ്റ്യന്‍ ബെയ്‍ലും മാറ്റ് ഡേമനുമാണ് പ്രധാനകഥാപാത്രങ്ങളായി വേഷമിട്ടിരിക്കുന്നത് 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...