സിനിമാക്കാർക്കുള്ള ഭക്ഷണവുമായി മുങ്ങി; നാലംഗ സംഘത്തിനെതിെര കേസ്

nivinm-25
SHARE

സിനിമാ സെറ്റിലേക്ക് എത്തിച്ച ഭക്ഷണവുമായി മുങ്ങിയ കേസിൽ നാലുപേർക്കെതിരെ കേസ്. നിവിൻ പോളി നായകനായ ' പടവെട്ട്' സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു സെറ്റിലേക്കുള്ള ഭക്ഷണം തട്ടിയെടുക്കപ്പെട്ടത്. കാഞ്ഞിലേരിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്.

കഴിഞ്ഞ ദിവസം രാത്രിയിൽ സെറ്റിലേക്ക് എത്തിച്ച ഭക്ഷണമാണ് നാട്ടുകാരായ പ്രജീഷ്, വിജീഷ്, ജയേഷ്, ആദർശ് എന്നിവർ കാറിൽ കയറ്റിക്കൊണ്ടുപോയത്. പാത്രമുൾപ്പടെ കൊണ്ടുപോയതോടെ സിനിമാ പ്രവർത്തകർ കാറിനെ പിന്തുടർന്നു. 

ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് ഭക്ഷണം കഴിക്കാൻ തുടങ്ങുന്നതിനിടെ സിനിമാ പ്രവർത്തകർ ചോദ്യം ചെയ്യാനെത്തി. ഇതോടെ ഇവർ കയ്യേറ്റം ചെയ്യുകയായിരുന്നു. സിനിമാ പ്രവർത്തകരിൽ ഒരാൾക്ക് പരുക്കേറ്റു. പൊലീസ് സംഭവസ്ഥലത്തേക്ക് എത്തിയയോടെ ഭക്ഷണം കഴിക്കാതെ നാൽവർ സംഘം ഓടി രക്ഷപെടുകയായിരുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...