ആ സ്ത്രീയെ നിര്‍ഭയ പ്രതികള്‍ക്കൊപ്പം ജയിലിൽ അടക്കണം; ഇ‌ന്ദിരക്കെതിരെ കങ്കണ

kangana-ranaut
SHARE

അഭിഭാഷക ഇന്ദിര ജയ്സിങ്ങിനെ വിമർശിച്ച് ബോളിവുഡ് താരം കങ്കണ റനൗട്ട്. നിര്‍ഭയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികൾക്ക് മാപ്പ് നൽകണമെന്ന ഇന്ദിരയുടെ പരാമർശത്തിനെതിരെയാണ് കങ്കണ ആ‍ഞ്ഞടിച്ചത്. ഇന്ദിരയെ ജെയ്സിങ്ങിനെ പോലുള്ളവരാണ് ഇത്തരം നികൃഷ്ട ജീവികൾക്കു ജന്മം നൽകുന്നതെന്നും കങ്കണ തുറന്നടിച്ചു. ഇന്ദിരയെ പോലുള്ളവരാണ് അത്തരം നികൃഷ്ട ജീവികൾക്കു ജന്മം നൽകുന്നതെന്നും കങ്കണ പറഞ്ഞു. രാജീവ് ഗാന്ധി വധക്കേസിൽ നളിനിക്കു മാപ്പു കൊടുത്ത സോണിയ ഗാന്ധിയെ മാതൃകയാക്കണമെന്നായിരുന്നു ഇന്ദിര ജയ്സിങ്ങിന്റെ പ്രസ്താവന.

നിർഭയ കേസിലെ പ്രതികളായ ക്രൂരൻമാർക്കൊപ്പം ആ സ്ത്രീയെ നാലു ദിവസത്തേക്ക് ജയിലിൽ അടയ്ക്കണം. അവർ അത് അർഹിക്കുന്നുണ്ട്. അവരും ഒരു സ്ത്രീ അല്ലേ. ബാലാത്സംഗ കേസിലെ പ്രതികളോടു സഹതാപം കാണിക്കുന്ന ഇവരുടെ മാനസികനില എന്താണ്?'', താരം ചോദിച്ചു. സമാനമായ കുറ്റ കൃത്യങ്ങൾ രാജ്യത്ത് ആവർത്തിക്കരുതെന്നും പ്രതികളെ പരസ്യമായി തൂക്കിക്കൊല്ലണമെന്നും കങ്കണ ആവശ്യപ്പെട്ടു.

ഇന്ദിര ജയ്സിങ്ങിന്റെ പ്രസ്താവനയ്ക്കെതിരെ നിർഭയയുടെ അമ്മയും രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ ഉപദേശിക്കാൻ ഇന്ദിര ആരാണെന്നായിരുന്നു നിർഭയയുടെ അമ്മയുടെ ചോദ്യം. അവരെ പോലുള്ളവർ കാരണമാണ് ബലാത്സംഗത്തിനിരയായവർക്ക് നീതി ലഭിക്കാത്തതെന്നും നിർഭയയുടെ അമ്മ പറഞ്ഞിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...