'ഗ്രാമി അവാർഡ് ലഭിച്ചാൽ അടിവസ്ത്രത്തിൽ വേദിയിലെത്തും': കാമിലയും കാമുകനും; വിവാദം

camella-grammy
SHARE

ഗ്രാമി അവാർഡ് ലഭിച്ചാൽ അടിവസ്ത്രം ധരിച്ച് വേദിയിലെത്തുമെന്ന് ഗായിക കാമില കബെല്ലോയും കാമുകൻ ഷോൺ മെന്റസും. ഗ്രാമി അവാർഡിനുള്ള നോമിനേഷൻ ലഭിച്ചതിനു പിന്നാലെയാണ് ഇരുവരുടെയും വിവാദ പ്രസ്താവന. ബെസ്റ്റ് പോപ് ഡുവോ/ഗ്രൂപ്പ് പെർഫോമൻസ് വിഭാഗത്തിലാണ് ഇരുവരെയും നോമിനേറ്റ് ചെയ്തിരിക്കുന്നത്.

‘എനിക്കും ഷോണിനും ഗ്രാമി അവാർഡ് ലഭിച്ചാൽ ട്വന്റിവൺ പൈലറ്റ്സ് ചെയ്തതുപോലെ സ്റ്റേജിൽ അടിവസ്ത്രം ധരിച്ച് ഞങ്ങൾ എത്തും’. 2017–ൽ വൺ പൈലറ്റ്സ് ടീം ടെയ്ലർ ജോസഫും ജോഷ് ഡണും ചെയ്തതിനെ ഓർമിപിച്ച് കാമില പറഞ്ഞു. എന്നാൽ അൽപസമയത്തിനു ശേഷം താൻ അക്കാര്യം തമാശയായി പറഞ്ഞതാണെന്നും അങ്ങനെയൊരു കാര്യം സംഭവിക്കണമെങ്കിൽ താൻ അതിന് ഇപ്പോഴേ വർക്കൗട്ട് ചെയ്യേണ്ടി വരുമെന്നും കാമില കൂട്ടിച്ചേർത്തു. 

കുറച്ചു നാളുകളായി കാമിലയും ഷോണും തമ്മിൽ പ്രണയത്തിലാണ്. 2017–ലാണ് കാമിലയുടെ ആദ്യ ആൽബമായ ക്രൈയിങ് ക്ലബ് റിലീസ് ചെയ്തത്. ഐ നോ വാട്ട് യു ഡിഡ് ലാസ്റ്റ് സമ്മർ, ബാഡ് തിങ്സ്, ഹവാന, നെവർ ബി ദ് സെയിം തുടങ്ങിയ ആൽബങ്ങളാണ് കാമിലയെ ശ്രദ്ധേയയാക്കിയത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...