‘നിങ്ങളുടെ വീട്ടിൽ താമസിക്കാൻ ഒരു മുറിയ്ക്ക് എത്രയാണ് വാടക?’; ഷാരൂഖ് ഖാനോട് ചോദ്യം; മറുപടി

srk-home-tweet
SHARE

‘സാർ നിങ്ങളുടെ മന്നത്ത് എന്ന വീട്ടിൽ ഒരു മുറി വാടകയ്ക്ക് ലഭിക്കാൻ എത്ര രൂപ തരേണ്ടിവരും?’ ഇൗ ചോദ്യം ബോളിവുഡ് കിങ് ഷാരൂഖ് ഖാനോട് ഒരു വ്യക്തി ചോദിച്ചതാണ്. ട്വിറ്ററിലൂടെ ഷാരൂഖ് ആരാധകരുമായി സംവദിക്കുമ്പോഴാണ് കൗതുകം ഉണർത്തുന്ന ചോദ്യം എത്തിയത്. ആരാധകർക്കിടിയിൽ താരത്തെ പോലെ തന്നെ സജീവ ചർച്ചയാണ് അദ്ദേഹത്തിന്റെ മുംബൈ ബാന്ദ്രയിലുള്ള മന്നത്ത് എന്ന വീടും. 

ഇൗ ചോദ്യത്തിന് ഷാരൂഖ് നൽകിയ മറുപടി ഇങ്ങനെ.മന്നത്തിലെ ഒരു മുറിയുടെ വാടക മുപ്പതു വര്‍ഷത്തെ കഠിനാധ്വാനമാണ്. പിന്നിട്ട വഴികൾ ചൂണ്ടിക്കാണിച്ച് െകാണ്ടുള്ള മറുപടി ഇതോടെ ആരാധകർ ഏറ്റെടുത്തു. ഷാരൂഖിന്റെ സമ്പാദ്യത്തിൽ ഏറെ പ്രിയപ്പെട്ടത് ഇൗ വീടാണെന്ന് അദ്ദേഹം അഭിമുഖങ്ങളിൽ പറയാറുണ്ട്.  2001ല്‍ 13.32 കോടി മുടക്കിയായിരുന്നു ഷാരൂഖ് മന്നത്ത് സ്വന്തമാക്കിയത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...