'എന്റെ ഹൃദയം എന്നും ഇങ്ങനെ ചേര്‍ത്തുപിടിക്കു'; വിവാഹവാർഷികത്തിൽ ഭാവന; കുറിപ്പ്

bhavana-anniversary
SHARE

മലയാളികളുടെ പ്രിയ നടി ഭാവനയുടെ രണ്ടാം വിവാഹ വാർഷികമാണ് ഇന്ന്. വിവാഹ വാർഷിക ദിനത്തില്‍ ഭര്‍ത്താവിന് ആശംസയുമായെത്തിയിരിക്കുകയാണ് നടി. ഇന്‍സ്റ്റഗ്രാമിലൂടെ പ്രിയപ്പെട്ടവന് വിവാഹ വാര്‍ഷികാശംസകള്‍ നേരുകയാണ് താരം. 'എന്റെ ഹൃദയം എന്നും ഇങ്ങനെ ചേര്‍ത്തുപിടിക്കു'. എന്റെ പ്രിയപ്പെട്ടവന് വിവാഹ വാര്‍ഷികാശംസകള്‍'. ഇരുവരുടെയും കൈകോർത്തുള്ള ചിത്രത്തിനൊപ്പം ഭാവന കുറിച്ചു.

2018 ജനുവരി 22 നായിരുന്നു തൃശൂര്‍ തിരുവമ്ബാടി ക്ഷേത്രനടയില്‍ വെച്ച്‌ കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീന്‍ ഭാവനയെ താലിച്ചാര്‍ത്തിയത്.  അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. നിരവധി പേരാണ് ഭാവനയുടെ പോസ്റ്റിന് വിവാഹാ വാര്‍ഷികാശംസകള്‍ നേരുന്നത് .100 വര്‍ഷം ഇങ്ങനെ കഴിയാന്‍ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടയെന്ന കമന്‍റുമായി ഭാവനയുടെ സഹോദരനും എത്തിയിട്ടുണ്ട്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...