കൈകോർത്ത് ഭാമയും അരുണും; വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ പങ്കുവെച്ച് താരം

bhama-engagement
SHARE

നടി ഭാമയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ഭാമ തന്നെയാണ് ചിത്രങ്ങളുൾപ്പെടെ സന്തോഷവാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹങ്ങളും ഒപ്പമുണ്ടാകണമെന്ന് ഭാമ കുറിച്ചു. 

bhama-new-21

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് ഭാമ മലയാളസിനിമയിലേക്കെത്തുന്നത്. രേഖിത എന്ന് പേര് മാറ്റി ലോഹിതദാസ് ആണ് ഭാമ എന്ന പേര് നൽകിയത്. 

bhama-21

അൻപതോളം സിനിമകളിൽ അഭിനയിച്ച ഭാമ കഴിഞ്ഞ ഒരു വർഷമായി ഇടവേളയെടുത്തിരിക്കുകയായിരുന്നു. കന്നഡ, തമിഴ് തെലുങ്ക് ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. 2016ലെ മറുപടിയാണ് ഭാമയുടേതായി പുറത്തിറങ്ങിയ ഒടുവിലെ മലയാള ചിത്രം. 

bhama-21-01

കൊച്ചിയിൽ താമസിക്കുന്ന അരുൺ ജഗദീശ് വളർന്നതു കാനഡയിലാണ്. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ്. കൊച്ചിയിൽ സ്ഥിരതാമസമായ ഇവർ വർഷങ്ങളായി ദുബായിയിൽ ബിസിനസ് ചെയ്യുന്നു. ഭാമയുടെ കുടുംബ സുഹൃത്തുക്കൾകൂടിയാണിവർ. കോട്ടയത്തായിരിക്കും വിവാഹം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...