സിം സ്യൂട്ടിൽ അഹാന; വിമർശിച്ച് ഒരു കൂട്ടർ: അഹാനയുടെ മറുപടി ഇങ്ങനെ

ahana-beach
SHARE

ഏറെ കാലമായി മനസിൽ സൂക്ഷിച്ച സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് അഹാന. അവധിക്കാലം അടിച്ചു പൊളിച്ചാഘോഷിക്കാനായി മാലിദ്വീപില്‍ എത്തിയിരിക്കുകയാണ് താരം.

മരതകനീല നിറത്തില്‍ ഒഴുകുന്ന വെള്ളത്തിനരികില്‍ ലൈറ്റ് പിങ്ക് തൊപ്പിയും വെളുത്ത നിറത്തിലുള്ള കാഷ്വല്‍സുമണിഞ്ഞ് ഇരിക്കുന്ന ചിത്രം അഹാന തന്നെ തന്‍റെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. സ്വപ്നത്തില്‍ പെട്ടു പോയതാണോ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.. സ്വപ്നം വിടരുന്ന വലിയ കരിമിഴികളും മനം മയക്കുന്ന പുഞ്ചിരിയുമുള്ള അഹാന ബീച്ച് ബിക്കിനിയിലും അതിസുന്ദരിയായിട്ടുണ്ട്. 

എന്നാൽ അഹാനയുടെ വേഷത്തെ സൈബർലോകത്തെ സദാചാരവാദികൾ ആക്രമിക്കന്നുമുണ്ട്. അവസരം കിട്ടാൻ വേണ്ടിയാണോ? ഡ്രസും ഇല്ലാതായോ തുടങ്ങിയ വിമർശനങ്ങളും കുറവല്ല. എന്നാൽ വീണ്ടും ഏതാനും ചിത്രങ്ങൾ കൂടി പോസ്റ്റ് ചെയ്തുകൊണ്ടാണ് അഹാന മറുപടി നൽകിയത്. നിശബ്ദവും ശക്തവുമായ പ്രതികരണമാണിത്. നമ്മുടെ ശരീരം നമ്മുടെ സ്വാതന്ത്ര്യമാണെന്ന് പറയാതെ പറയുകയാണ് അഹാന ചെയ്തത്. സ്വിം സ്യൂട്ടിലുള്ള ചിത്രങ്ങളാണ് സദാചാരവാദികളെ ചൊടിപ്പിച്ചത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...