അന്ന് പറഞ്ഞു; അമ്മയ്ക്ക് മിനി കൂപ്പർ വണ്ടി നൽകി കാർത്തിക് ആര്യൻ

karthike
SHARE

പിറന്നാൾ ദിനത്തിൽ അമ്മയ്ക്ക് മിനികൂപ്പർ സമ്മാനിച്ച് ബോളിവുഡ് താരം കാർത്തിക് ആര്യൻ. 38 ലക്ഷം രൂപ വിലമതിക്കുന്ന പച്ച നിറത്തിലുള്ള മിനി കൂപ്പറാണ് കാർത്തിക് ആര്യൻ അമ്മയ്ക്ക് സമ്മാനമായി നൽകിയത്. കാർത്തിക് ആര്യന്‍ നടനാകുന്നതിനു മുൻപാണ് ഒരിക്കൽ അമ്മ തന്റെ കാറിനോടുള്ള ഇഷ്ടം മകനെ അറിയിച്ചത്. എന്നെങ്കിലും അമ്മയ്ക്ക് ഈ കാർ വാങ്ങി നൽകും എന്ന് കാർത്തിക് വാഗ്ദാനം നല്‍കിയിരുന്നു. ആ വാഗ്ദാനം ഇപ്പോൾ നിറവേറ്റിയിരിക്കുകയാണ് താരം.

പച്ചനിറത്തിലുള്ള മിനികൂപ്പറിലൂടെ നഗരം ചുറ്റുന്ന അമ്മയുടേയും മകന്റേയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...