ചിരിച്ചു, പിന്നെ കരഞ്ഞു; 'ഗല്ലി ബോയ്'യെ പ്രശംസിച്ച് ജോണ്ടി റോഡ്സ്

gully-17
SHARE

രൺവീർ സിങ് തകർത്തഭിനയിച്ച സൂപ്പർ ഹിറ്റ് ബോളിവുഡ്  ചിത്രം  'ഗല്ലിബോയ്'യെ പ്രശംസിച്ച് മുൻ ദക്ഷിണാഫ്രിക്കൻ താരം ജോണ്ടി റോഡ്സ്. ചിരിപ്പിക്കുകയും ഒപ്പം കരയിപ്പിക്കുകയും ഒടുക്കം രോമാഞ്ചമുണ്ടാക്കുകയും ചെയ്തു സിനിമയെന്നാണ് താരത്തിന്റെ ട്വീറ്റ്.

ഗല്ലിബോയിയുടെ സൗണ്ട് ട്രാക്ക് കുറേ നാളായി കേൾക്കുന്നുവെങ്കിലും  കഴിഞ്ഞ ദിവസമാണ് സിനിമ പൂർണമായും കാണാൻ കഴിഞ്ഞത്. സബ്ടൈറ്റിൽസ് ഒരുക്കിയതിനും നന്ദിയെന്ന് അദ്ദേഹം കുറിച്ചു. ട്വീറ്റിൽ കൽക്കിയെയും രൺവീറിനെയും ആലിയയെയും റോഡ്സ് ടാഗ് ചെയ്തിട്ടുണ്ട്.

റോഡ്സിന് നന്ദി പറഞ്ഞ് സിദ്ധാർഥ് ചതുർവേദിയും ട്വീറ്റ് ചെയ്തിരുന്നു. ചിത്രത്തിൽ സിദ്ധാർഥ് അവതരിപ്പിച്ച എംസി ഷേർ എന്ന കഥാപാത്രം വലിയ നിരൂപക പ്രശംസ നേടിയിരുന്നു. മുംബൈയിലെ തെരുവ് റാപ് ഗായകരെ കുറിച്ചാണ് സിനിമ.2020 ഓസ്കറിലേക്ക് ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രി ആയിരുന്നുവെങ്കിലും അവസാന പട്ടികയിൽ ഇടംനേടാനായില്ല.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...