രോവിനൊപ്പം ജൂഹി; ഇത് വിവാഹ സൂചനയോ എന്ന് ആരാധകര്‍: വിഡിയോ

juhi-01
SHARE

മലയാള കുടുംബ േപ്രക്ഷകരുടെ പ്രിയതാരമാണ് ജൂഹി റുസ്തഗി. താരം ഇപ്പോള്‍ വിവാഹത്തിന് ഒരുങ്ങുകയാണോ എന്ന സംശയത്തിലാണ് ആരാധകര്‍. ഡോക്ടര്‍ രോവിന്‍ ജോര്‍ജിനെ ചുറ്റിപ്പറ്റിയാണ് അഭ്യൂഹം മുഴുവനും. അടുത്തിടെ ഇരുവരും ഒന്നിച്ച് സിനിമയുടെ പൂജാ ചടങ്ങുകളില്‍ ഒന്നിച്ച് എത്തിയതാണ് സംശയത്തിന് ആക്കം കൂടാന്‍ കാരണം. ചടങ്ങളിലെ ശ്രദ്ധാകേന്ദ്രവും ഇവര്‍ തന്നെയായിരുന്നു. ഒരേ നിറത്തിലുള്ള വസ്ത്രം അണിഞ്ഞാണ് ഇവര്‍ എത്തിയത്. അഭിനയത്തിലും മോഡലിങ്ങിലും താത്പര്യമുള്ള രോവിന്‍ ജൂഹിക്കൊപ്പം ഒരു സംഗീത ആല്‍ബത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തനിക്കൊരു പ്രണയമുണ്ടെന്ന് ജൂഹി നേരത്തെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. അടുത്തിടെ, ജൂഹി അഭിനയിക്കുന്ന സീരിയലില്‍ ജൂഹിയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാല്‍, ഇത് ജൂഹിയുടെ യഥാര്‍ഥ വിവാഹമാണെന്ന രീതിയില്‍ പ്രചാരണം ഉണ്ടായിരുന്നു. ഇതിനെതിരെ താരം തന്നെ രംഗത്തെത്തിയിരുന്നു. തന്റെ വിവാഹം എല്ലാവരെയും അറിയിക്കുമെന്ന് ജൂഹി പറഞ്ഞിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...