സെറ്റിൽ ഡാൻസ് ചെയ്ത് മിമിക്രി കാട്ടി മഞ്ജു; ചതുർമുഖത്തിൽ നിന്നും വൈറൽ വിഡിയോ

manju-warrier-chathurmukham
SHARE

സെറ്റിൽ പാട്ടിനൊപ്പം കുസൃതികൾ കാട്ടിയിരിക്കുന്ന മഞ്ജു വാര്യരുടെ വിഡിയോണ് ഇപ്പോൾ സാമുഹ മാധ്യമങ്ങളിൽ തരംഗം. ചതുർമുഖം എന്ന സിനിമാ ലൊക്കേഷനിൽ നിന്നുള്ള വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ആക്ഷന്‍ സീന്‍ ചിത്രീകരിക്കുന്നതിനിടയിൽ താരത്തിന് പരിക്കേറ്റിരുന്നു. ഷൂട്ടിംഗിനിടയില്‍ മഞ്ജു നിലത്തേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ കാല്‍ ഉളുക്കിയതോടെ താരത്തിന് വിശ്രമം നിർദേശിച്ചു. എന്നാൽ അത് വകവെയ്ക്കാതെ സെറ്റിൽ സജീവമാണ് മഞ്ജു. ഹൊറർ ത്രില്ലറായ ചിത്രത്തിൽ സണ്ണി വെയ്‌നാണ് നായകൻ.

ജിസ് ടോംസ് മൂവിയുടെ ബാനറിൽ ജിസ് ടോംസും  ജസ്റ്റിൻ തോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആസിഫ് അലി ചിത്രമായ കോഹിനൂറിന് തിരക്കഥയൊരുക്കിയ രഞ്ജിത്ത് കമല ശങ്കർ, സലീൽ വി എന്നിവർ ചേർന്നാണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ജനുവരി 23 ന് പൂര്‍ത്തിയാകും. സംരംഭകയുടെ വേഷത്തിലാണ് മഞ്ജു എത്തുന്നത്. 

ആമേൻ, മോസയിലെ കുതിരമീനുകൾ, ഡബിൾ ബാരൽ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ അഭിനന്ദൻ രാമാനുജനാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. 'ചതുർമുഖത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ്. ശ്യാമ പ്രസാദ്, ശ്രീകാന്ത് മുരളി, ഷാജു ശ്രീധർ, നവാസ് വള്ളികുന്ന് തുടങ്ങിയ നീണ്ട താരനിരയും ചിത്രത്തിലുണ്ട്. മനോജാണ് ചിത്രത്തിന്റെ എഡിറ്റർ. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...