ബോട്ട് കണ്ടക്ടറായി തിളങ്ങാൻ നവ്യ എത്തുന്നു; പ്രചോദനം മഞ്ജുവെന്ന് താരം

navya-15
SHARE

മഞ്ജുവാരിയരുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് താന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പ്രചോദനമായെന്ന് നടി നവ്യ നായര്‍. ഇടവേളയ്ക്കുശേഷം മടങ്ങിയെത്തുന്ന നവ്യനായര്‍ വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന 'ഒരുത്തീ' എന്ന സിനിമയിലാണ് അഭിനയിക്കുന്നത്.

ബോട്ടിലെ കണ്ടക്ടറായാണ് സിനിമയിലേക്ക് നവ്യയുടെ തിരിച്ചുവരവ്. വിവാഹശേഷം സിനിമവിട്ട നവ്യ ഒരുവര്‍ഷം മുന്‍പാണ് ഒരുത്തീയെന്ന വി.കെ.പ്രകാശ് ചിത്രത്തിന്റെ കഥ കേട്ടത്. നായിക പ്രാധാന്യമുള്ള സിനിമ അങ്ങനെ നവ്യയുടെ തിരിച്ചുവരവിന് വഴിതുറന്നു. അതിനുമപ്പുറം മഞ്ജുവാരിയരുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് താന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പ്രചോദനമായെന്നും നവ്യ പറഞ്ഞു.

ഒരുത്തീയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ മമ്മൂട്ടിയുടെയും മഞ്ജുവാരിയരുടെയും ഫെയ്സ്ബുക് പേജുകള്‍വഴിയാണ് പുറത്തുവിട്ടത്.  2014ല്‍ സീത എന്ന കന്നഡ സിനിമയില്‍ നവ്യ അഭിനയിച്ചിരുന്നു. കൊച്ചിയില്‍ ഷൂട്ടിങ് തുടങ്ങിയ പുതിയ ചിത്രത്തില്‍ വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ നവ്യയ്ക്കൊപ്പം അഭിനയിക്കുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...