ഇനി കൂട്ട് അര്‍ജുന്‍; സൗഭാഗ്യയുടെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങള്‍

soubhagya-14-01
SHARE

സിനിമാ, സീരിയല്‍ താരം താരാ കല്യാണിന്റെയും രാജാറാമിന്റെയും മകള്‍ സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. അര്‍ജുന്‍ സോമശേഖര്‍ ആണ് വരന്‍. ഇന്‍സ്റ്റഗ്രാമിലൂടെ സൗഭാഗ്യ തന്നെയാണ് സന്തോഷവാര്‍ത്തയും ചിത്രങ്ങളും പങ്കുവെച്ചത്. വിവാഹം ഉടനെന്നും സൗഭാഗ്യ കുറിച്ചിട്ടുണ്ട്. 

ടിക് ടോക് വിഡിയോകളിലൂടെയാണ് സൗഭാഗ്യ മലയാളികളുടെ പ്രിയങ്കരിയാകുന്നത്. അടുത്തിടെ പോസ്റ്റ് ചെയ്ത വിഡിയോകളില്‍ എല്ലാം അര്‍ജുന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. അടുത്തിടെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ ഒന്നിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവെച്ച് സൗഭാഗ്യ വിവാഹത്തിന്റെ സൂചന നല്‍കിയിരുന്നു. ‘എത്ര കടപ്പെട്ടിരിക്കുന്നു ഞാന്‍.. എനിക്കുമൊരു അമൂല്യരത്‌നം കിട്ടി’ എന്ന കുറിപ്പോടെയാണ് സൗഭാഗ്യ ചിത്രം പങ്കുവച്ചത്.

വിവാഹത്തിന്റെ തിയതിയും മറ്റും പുറത്തുവിട്ടിട്ടില്ല. ഈയടുത്ത് ഒരഭിമുഖത്തില്‍ അര്‍ജുന്‍ ആരാണെന്ന ചോദ്യത്തിന് സമയമാകുമ്പോള്‍ വെളിപ്പെടുത്താം എന്നായിരുന്നു സൗഭാഗ്യയുടെ മറുപടി. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...