ഇല്ലാ ഗിറ്റാറിനാല്‍ ഉള്ളുതൊട്ട്; ലോകം കയ്യടിക്കുന്നു ഈ സംഗീതബാന്‍ഡിന്: വിഡിയോ

band-child
SHARE

കുട്ടി ബാൻഡ് സംഘത്തെ പരിചയപ്പെടുത്തി ഗായകൻ ശങ്കർ മഹാദേവൻ. മൂന്ന് കൊച്ചു കുട്ടികൾ ചേർന്ന് പാട്ടു പാടുന്നതിന്റെ വിഡിയോ ആണ് അദ്ദേഹം ആരാധകർക്കായി പങ്കു വച്ചത്. മൂവരും വളരെ ആസ്വദിച്ച് ഊർജസ്വലതയോടെയാണ് ഗാനം ആലപിക്കുന്നത്.  

നടുവിൽ നിൽക്കുന്നയാൾ കയ്യിൽ ഒരു വടി പിടിച്ചു കൊണ്ട് ഗിറ്റാർ വായിക്കുന്നതുപോലെ കാണിക്കുന്നു. ഇരുവശങ്ങളിലുമായി നിൽക്കുന്നവർ സംഗീതോപകരണങ്ങൾ കയ്യിൽ പിടിച്ചിരിക്കുന്നതായി സങ്കൽപ്പിക്കുകയാണ്. ഗാനാലാപനത്തിനു ശേഷം മൂവരും ചിരിച്ചുകൊണ്ട് നന്ദി പറയുന്നതും വിഡിയോയിൽ കാണാം. 

വിഡിയോ പങ്കു വച്ചുകൊണ്ട് ശങ്കർ മഹാദേവൻ സമൂഹമാധ്യമത്തിൽ കുറിച്ചത് ഇങ്ങനെ: ‘ഇത് എക്കാലത്തെയും മനോഹരമായ സംഗീതബാൻഡ് ആണെന്ന് ഞാൻ കരുതുന്നു. അവരുടെ പങ്കാളിത്തം നോക്കൂ. അതിൽ ഒരുപാട് സന്തോഷം തോന്നുന്നു’.

മണിക്കൂറുകൾക്കകം തന്നെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വിഡിയോയ്ക്കു പിന്നാലെ നിരവധി പേർ കമന്റുകളുമായെത്തി. കുട്ടികളും അവരുടെ ആലാപനവും വളരെ ക്യൂട്ട് ആണെന്നാണ് പലരുടെയും അഭിപ്രായം. ഇത് ശങ്കർ–എഹ്സാൻ–ലോയ് കൂട്ടുകെട്ടു പോലെയുള്ള ചെറിയൊരു സംഘം ആണെന്നും ആരാധകർ അഭിപ്രായപ്പെട്ടു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...