'ഹിന്ദു മതം സുരക്ഷിതം'; മതം മാറുന്നില്ലേയെന്ന് ചോദിച്ചയാളുടെ വായടപ്പിച്ച് പാര്‍വതി

parvathy-14
SHARE

രാഷ്ട്രീയവിഷയങ്ങളിലുള്‍പ്പെടെ സ്വീകരിക്കുന്ന ശക്തമായ നിലപാടുകളാണ് പാര്‍വതിയെ വ്യത്യസ്തയാക്കുന്നത്. ഇപ്പോള്‍ മതത്തിന്റെ പേര് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കാനെത്തിയയാള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുയാണ് പാര്‍വതി. 

'മതം മാറുന്നില്ലേ' എന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഒരാള്‍ പാര്‍വതിയോട് ചോദിച്ചത്. 'മതം മാറുന്നില്ലേ പാര്‍വതി? തന്റെ പേരിന്റെ ഉദ്ഭവം അറിയാമോ? കുറച്ച് ഫാന്‍സിനെ കിട്ടാന്‍ ഇത്ര ചീപ്പ് ആകല്ലെ കുട്ടീ. ഇയാള്‍ മതം മാറിയാല്‍ ഹിന്ദു മതത്തിന് ഒന്നും സംഭവിക്കില്ല. കമല സുരയ്യയുടെ ഗതി വരാതിരിക്കട്ടെ'- ഇങ്ങനെയായിരുന്നു ചോദ്യം. 

അതിന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സ്റ്റോറിയിലൂടെ താരം മറുപടി നല്‍കി. എന്തൊരു ഉത്ക്കണ്ഠ എന്നായിരുന്നു പാര്‍വതിയുടെ മറുപടി. 'പക്ഷേ ഹിന്ദുമതം സുരക്ഷിതം' എന്ന ഹാഷ്ടാഗും പാര്‍വതി പങ്കുവെച്ചിട്ടുണ്ട്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...