മമ്മൂട്ടി വിളിപ്പിച്ചു; ആരിഫിന്റെ വലിയ മോഹം സത്യമായി; ഉള്ളുതൊടും കുറിപ്പ്

mammookka-fan-post
SHARE

ചേർത്ത് ഇരുത്തി അവന്റെ ആരാധനയും ഇഷ്ടവും മമ്മൂട്ടി അനുഭവിച്ചറിഞ്ഞു. ജീവിതത്തിലെ വലിയ സ്വപ്നം സത്യമായ സന്തോഷത്തിലാണ് ആരിഫ്. ജീവിതത്തോട് പൊരുതുന്ന ആരാധകനെ കുറിച്ച് കേട്ടറിഞ്ഞ് മമ്മൂട്ടി വിളിപ്പിച്ചതാണെന്ന് ആരിഫിന്റെ സുഹൃത്തുക്കൾ ഫെയ്സ്ബുക്കിൽ കുറിച്ചു. സിനിമാ സെറ്റിലെത്തിയാണ് ആരിഫ് മമ്മൂട്ടിയെ കണ്ടത്.

‘കുറെ നാളത്തെ ആഗ്രഹം ആയിരുന്നു മമ്മുക്കയെ ഒന്ന് കാണാൻ. അത് ഇന്ന് സാധിച്ചു. മമ്മുക്കയുമായി സംസാരിച്ചു ഫോട്ടോ എടുത്തു പുതിയ മൂവിയിലെ ലൊക്കേഷനിൽ പോയി ഷൂട്ടിങ് ഒക്കെ കണ്ടു. ഇതിനു വേണ്ടി എന്നെ സഹായിച്ച ഏല്ലാ സുഹൃത്തുകൾക്കും ഒരുപാട് നന്ദി.’ ചിത്രങ്ങൾ പങ്കുവച്ച് ആരിഫ് കുറിച്ചു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...