‘ദി പ്രീസ്റ്റാ’യി മമ്മൂട്ടി; ഒപ്പം മഞ്ജുവും; നിഗൂഢതയുടെ ഫസ്റ്റ് ലുക്ക് വൈറൽ

mammootty-priest
SHARE

സമൂഹമാധ്യമങ്ങളിൽ തരംഗമായി മുന്നേറുകയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. നവാഗതനായ ജോഫിൻ ടി.ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ദി പ്രീസ്റ്റ്’ എന്നാണ് പേരിട്ടിരിക്കുന്നത്. മഞ്ജു വാരിയർ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു എന്നതും സിനിമയുടെ പ്രത്യേകതയാണ്. വ്യത്യസ്ഥ നിറഞ്ഞ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്നതും ദി പ്രീസ്റ്റിനെ വൈറലാക്കുന്നു.

നിഖില വിമലും സാനിയ ഇയ്യപ്പനും ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിൽ കൈതി, രാക്ഷസൻ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും വി.എൻ.ബാബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോഫിന്റെ കഥക്ക് ദീപു പ്രദീപും ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്.

ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂർ, ശിവജി ഗുരുവായൂർ, ദിനേശ് പണിക്കർ, നസീർ  സംക്രാന്തി, മധുപാൽ, ടോണി,  സിന്ധു വർമ്മ, അമേയ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...