തന്റെ വില്ലന് 1.55 കോടിയുടെ കാർ; സമ്മാനവുമായി വീട്ടിലെത്തി സൽമാൻ ഖാൻ

salman-gift-car
SHARE

സൂപ്പർകാറുകളും ആഡംബര എസ്‌യുവികളും സ്വന്തമായുള്ള വാഹനപ്രേമിയാണ് ബോളിവുഡ് താരം സൽമാൻ ഖാൻ. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രം ദബാങ് മൂന്നിൽ വില്ലനായി അഭിനയിച്ച കിച്ച സുധീപിനാണ് സൽമാൻ ഒന്നരകോടിയുടെ കാർ സമ്മാനിച്ചത്.

ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി പെർഫോമൻസ് കാർ എം5 ആണ് താരത്തിന് സൽമാൻ സമ്മാനമായി നൽകിയത്. കിച്ച സുധീപ് തന്നെയാണ് അപ്രതീക്ഷിത സമ്മാനം ലഭിച്ച വിവരം ആരാധകരെ അറിയിച്ചത്. തന്റെ വീട്ടിലെത്തിയാണ് കാർ സമ്മാനിച്ചതെന്നും അപ്രതീക്ഷതമായി ലഭിച്ച സമ്മാനത്തിലും തന്റെ വീട്ടിലേയ്ക്ക് വന്നതിനും നന്ദിയും കിച്ച സുധീപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. 1.55 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...