ആരാധകർക്ക് വേണ്ടി ചുംബിക്കാമോ?; ചുംബിച്ചു; പിന്നാലെ ചിരി; വിഡിയോ വൈറൽ

priyanka-viral-video
SHARE

ഇൗ സ്നേഹ ചുംബനം ഇപ്പോൾ സോഷ്യൽ ലോകത്ത് തരംഗമാവുകയാണ്.  ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകനായ നിക് ജോനാസുമായുള്ള പ്രണയവും വിവാഹവും പലപ്പോഴും വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ മാധ്യമങ്ങൾക്ക് മുന്നിൽ ഇരുവരും ചുംബിച്ചപ്പോൾ പറ്റിയ അബദ്ധമാണ് വിഡിയോ വൈറലാവാൻ കാരണം. ലോസ് ആഞ്ചൽസിലെ ഗോൾഡൻ ഗ്ലോബ് പുരസ്കാര വേദിയിൽ പ്രിയങ്ക നിക്കിനു നൽകിയ ചുംബനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

റെഡ് കാർപ്പറ്റിലേക്ക് എത്തുന്നതിനു മുൻപ് പ്രിയങ്ക നിക് ജോനാസിന് നൽകിയ പ്രണയ ചുംബനത്തിന്റെ വിഡിയോയാണ്  സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ആരാധകർക്കു വേണ്ടി പരസ്പരം ചുംബിക്കൂ എന്ന ടെലിവിഷൻ അവതാരകരുടെ ആവശ്യപ്രകാരമായിരുന്നു പ്രിയങ്കയുടെ ചുംബനം. ഇതിനിടെ പ്രിയങ്കയുടെ ലിപ്സ്റ്റിക് നിക് ജോനാസിന്റെ മുഖത്തു പറ്റി. തുടർന്ന് പ്രിയങ്ക തന്നെ ചുവപ്പു നിറമുള്ള  ലിപ്സ്റ്റിക് നിക്കിന്റെ മുഖത്തു നിന്നും തുടച്ചു നീക്കുന്നതും വിഡിയോയിൽ കാണാം. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...