സംവിധായകന്‍ സംഗീത് ശിവന്‍ പുതിയ 'റോളിൽ'; 'കോട്ടയം' റിലീസിന് ഒരുങ്ങുന്നു

sangeeth
SHARE

സംവിധായകന്‍ സംഗീത് ശിവന്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കോട്ടയം റിലീസിന് ഒരുങ്ങുന്നു. ബിനു ഭാസ്കര്‍ സംവിധാനം ചെയ്ത ചിത്രം മോണ്‍ട്രിയാല്‍ – ഡല്‍ഹി രാജ്യാന്തര ചലച്ചിത്രമേളകളിലടക്കം പ്രദര്‍ശിപ്പിച്ചിരുന്നു.

വനിത പൊലീസ് ഉദ്യോഗസ്ഥ പീഡനത്തില്‍ കൊല്ലപ്പെടുന്നതാണ് പ്രമേയം . പേര് കോട്ടയമെന്നാണെങ്കിലും  ഇടുക്കിയും തമിഴ്നാടും അസമും ബംഗാളും അരുണാചലും അറിഞ്ഞുള്ള യാത്രയിലൂടെയാണ് പ്രേക്ഷകനെ സിനിമ മുന്നോട്ടുകൊണ്ടുപോവുക. പ്ളാന്റര്‍ മത്തച്ചനെന്ന കഥാപാത്രമായാണ് സംവിധായകന്‍ സംഗീത് ശിവന്‍ നടനായി അരങ്ങേറുന്നത്. ലെനിന്‍ രാജേന്ദ്രന്റെ മകരമഞ്ഞില്‍ ക്യാമറയ്ക്ക് മുന്നിലെത്തിയ സഹോദരന്‍ സന്തോഷ് ശിവനെ പോലെ അപ്രതീക്ഷിതമായാണ് കോട്ടയം എന്ന ചിത്രത്തിലേക്ക് സംഗീത് ശിവന്റെ വരവ്.

കുടിയേറ്റങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും കാരണങ്ങള്‍കൂടി അന്വേഷിക്കുന്ന കഥാപരിസരമാണ് കോട്ടയം എന്ന ചിത്രത്തിലൂെട സംവിധായകന്‍ ബിനുഭാസ്കര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത് . പതിനേഴിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തില്‍ പുതുമുഖങ്ങളാണ് ഏറെയും അഭിനയിച്ചിട്ടുള്ളത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...