എന്തൊരു വർഷമായിരുന്നു ഇത്! സന്തോഷം പങ്കിട്ട് സുപ്രിയ; കുറിപ്പ്

2019 നേട്ടങ്ങളുടെ വർഷമായിരുന്നുവെന്ന് സുപ്രിയ. നയനിൽ തുടങ്ങിയ വർഷം ലൂസിഫറിന്റെ വമ്പൻ ജയത്തിന് ശേഷം ഡ്രൈവിങ് ലൈസൻസിലെത്തി നിൽക്കുന്നുവെന്നും സുപ്രിയ കുറിച്ചു. ഇന്‍സ്റ്റഗ്രാമിലാണ് ആരാധകർക്ക് നന്ദി പറഞ്ഞ് സുപ്രിയയുടെ കുറിപ്പ്.

എന്തൊരു വർഷമായിരുന്നു ഞങ്ങൾക്കിത്! ' നയനിൽ' തുടങ്ങി, ലൂസിഫർ പുറത്തിറക്കി, ഇതാ ഡ്രൈവിങ് ലൈസൻസിൽ ഈ വർഷം അവസാനിപ്പിക്കുകയാണ്. ഈ യാത്രയിലത്രയും നിങ്ങൾ ഞങ്ങൾക്കൊപ്പം സ്നേഹവും പിന്തുണയുമായി നിന്നു. നിറയെ സ്നേഹം. എല്ലാവർക്കും നല്ല അവധിക്കാലം ആശംസിക്കുന്നു. അടുത്ത വർഷം കാണാം.' എന്നാണ് സുപ്രിയയുടെ കുറിപ്പ്. പൃഥ്വിക്കൊപ്പമുള്ള ചിത്രവും സുപ്രിയ പങ്കുവച്ചിട്ടുണ്ട്.

ബോക്സ് ഓഫീസ് കലക്ഷൻ റെക്കോർഡുകളാണ് പൃഥ്വി സംവിധാനം ചെയ്ത ലൂസിഫർ തകർത്തത്. 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ചിത്രമായി ലൂസിഫർ മാറി. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എംപുരാൻ പുറത്തിറക്കുന്നത് സംബന്ധിച്ച ചർച്ചകൾ സജീവമാണെന്ന സൂചന സുപ്രിയ കഴിഞ്ഞ ദിവസവും നൽകിയിരുന്നു.