ആരാധകരുടെ സ്നേഹത്തിൽ കണ്ണു നിറ‍ഞ്ഞ് സൽമാൻ; വൈറൽ വിഡിയോ

salmankhan
SHARE

സൂപ്പർ താരങ്ങളുടെ പിറന്നാൾ ആരാധകരും ആഘോഷമാക്കാറുണ്ട്.  താരങ്ങൾക്ക് ആശംസകൾ നൽകാൻ സോഷ്യൽ മീഡിയയിലൂടെ മാത്രമല്ല നേരിട്ടും നിരവധി ആരാധകർ എത്താറുണ്ട്. ഇത്തരത്തിൽ ബോളിവുഡ് സൂപ്പർ ഹീറോ സൽമാൻഖാൻറെ പിറന്നാളാഘോഷങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. ഇതിനായി താരത്തിൻറെ വീടിനു മുൻപിൽ നിരവധിപ്പേരാണ് തടിച്ചുകൂടിയത്.

ആരാധകരെ കാണാനും നന്ദി അറിയിക്കാനുമായി അവർക്ക് മുന്നിലേക്ക് എത്തിയ സൽമാൻഖാന് സ്വയം നിയന്ത്രിക്കാനായില്ല. ആരാധകുടെ സ്നേഹം കണ്ട് സൽമാൻറെ കണ്ണുകൾ നിറഞ്ഞു. ഈ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയില്‍ വൈറലാകുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...