‘ദിലീപ് ഇനി വേണ്ടാ എന്ന് ചിലരുടെ തീരുമാനം’; എല്ലാം പറയുന്ന ദിവസം വരും; വിഡിയോ

dileep-about-life
SHARE

‘എനിക്ക് ദൈവത്തിലുള്ള വിശ്വാസം നൂറുശതമാനമാണ്. അതുകൊണ്ട് തന്നെ സത്യം പുറത്തുവരും. ഇപ്പോൾ മനസിൽ സിനിമയാണ്. പുതിയ ചിത്രം മലയാളി സ്വീകരിച്ച സന്തോഷത്തിലാണ് ഞാൻ..’ നിറഞ്ഞ പ്രസരിപ്പോടെ ദിലീപ് സംസാരിക്കുന്നു. വിവാദ സമയത്തെ കുറിച്ചുള്ള ദിനുപ്രകാശിന്റെ ചോദ്യങ്ങളോട്  അദ്ദേഹം പറയാതെ പറഞ്ഞ ഉത്തരങ്ങളും ഏറെ ശ്രദ്ധേയം.

‘സിനിമ എന്ന ഒറ്റ ചിന്തയുമായി മുന്നോട്ടു പോകുമ്പോഴാണ് അപ്രതീക്ഷിതമായി ഇൗ സംഭവങ്ങളൊക്കെ ഉണ്ടാകുന്നത്. ദിലീപ് ഇനി വേണ്ട എന്ന ചിലരുടെ തീരുമാനം. പക്ഷേ അപ്പോഴും ജനം എന്നെ കൈവിട്ടില്ല. രാമലീല എനിക്ക് കരുത്ത് തന്നു. എന്റെ അച്ഛൻ എനിക്ക് സമ്പത്തൊന്നും തന്നിട്ടില്ല. കുറച്ച് വാക്കുകളാണ് തന്നത്. മറ്റുള്ളവരെ ചതിക്കരുത്, അന്യന്റെ മുതൽ ആഗ്രഹിക്കരുത്, ഉപകാരം ചെയ്തില്ലേലും ഉപദ്രവിക്കരുത് അങ്ങനെ കുറച്ച് വാക്കുകൾ. ജയിലിൽ അനുഭവിച്ചതും വിവാദത്തെ കുറിച്ചുമെല്ലാം ഞാൻ പറയുന്ന ഒരു ദിവസം വരും. ഇപ്പോൾ പറയാൻ പാടില്ല. അതുകൊണ്ടാണ്. വിശദമായി എല്ലാം പറയാൻ ദൈവം ഒരു ദിവസം എനിക്ക് തരും. സംഭവിച്ചതെല്ലാം എന്റെ സമയദോഷമായി കാണുന്നു ഞാൻ. 

അതിനൊപ്പം അമ്മ സംഘടനയിൽ നിന്നും എന്നെ പുറത്താക്കിയ സംഭവത്തെ കുറിച്ചുള്ള വിവാദങ്ങൾ. ലാലേട്ടൻ‌, മമ്മൂക്ക, ജയറാമേട്ടൻ, സുരേഷേട്ടൻ ഇവരൊക്കെയാണ് എനിക്ക് എല്ലാം. അവർ പറഞ്ഞാൽ ഞാൻ കേൾക്കും. ലാലേട്ടൻ എനിക്ക് വേണ്ടി പ്രാർഥിക്കും എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തെ പോലും വിമർശിച്ചു ചിലർ. ഞാൻ കാരണം അവർ ബുദ്ധിമുട്ടിലാകരുത്. അപ്പോൾ ‍ഞാൻ ലാലേട്ടനോട് പറഞ്ഞു. ഞാൻ സംഘടനയിൽ നിന്നും മാറാം എന്ന്. പണ്ട് ഒരുമിച്ച് കൂടാനും ചിരിക്കാനും മാത്രമായിരുന്നു അമ്മ മീറ്റിങ്. ഇപ്പോൾ അതെല്ലാം പോയി. ഇപ്പോഴുള്ള വനിതാ സംഘടനയിലെ പ്രവർത്തകരോടും എനിക്ക് പരിഭവമില്ല. എന്റെ കൂടെ അഭിനയിച്ചിട്ടുള്ളവരൊക്കെ തന്നെയല്ലേ. എല്ലാവരും സന്തോഷത്തോടെ ഇരിക്കട്ടെ..’ ദിലീപ് പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...