സിനിമയും കാറുമല്ലാതെ പൃഥ്വിക്ക് മറ്റൊരിഷ്ടം; വെളിപ്പെടുത്തി സുപ്രിയ

സിനിമയോടും കാറുകളോടുമല്ലാതെ  വളരെ സ്പെഷ്യലായ ഇഷ്ടം പൃഥ്വി സൂക്ഷിക്കുന്നുണ്ടെന്ന് ഭാര്യ സുപ്രിയ. ക്രിക്കറ്റിനോടാണ് പൃഥ്വിയുടെ ആ രഹസ്യ പ്രണയമെന്നാണ് സുപ്രിയയുടെ വെളിപ്പെടുത്തൽ. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഭാര്യയ്ക്കും ഭർത്താവിനുമിടയിലുണ്ടാകുന്ന എല്ലാ അഭിപ്രായ വ്യത്യാസവും തങ്ങൾക്കിടയിലും ഉണ്ടാവാറുണ്ടെന്നും സുപ്രിയ പറയുന്നു. ചില തീരുമാനങ്ങളോട് പരസ്പരം യോജിപ്പുണ്ടാവാതെ വരാറുണ്ട്. ഒരുമിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കുകയാണ് പതിവ്. 

ചിത്രങ്ങൾ നിർമിക്കുമ്പോൾ പലപ്പോഴും നിർമാതാവാണെന്ന് പൃഥ്വി മറന്നു പോകാറുണ്ടെന്നും സുപ്രിയ പറയുന്നു. ഷൂട്ടിങ് തുടങ്ങുമ്പോഴേക്കും പൃഥ്വി അഭിനേതാവായി മാറും. നിർമാതാവിന്റെ സൈഡ് കൂടി ആലോചിക്കണമെന്ന സ്വാർഥത തനിക്കുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.